Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഫുട്‌ബോളിനിടെ സ്ലെഡ്ജിംഗും കൂട്ടത്തല്ലും

ന്യൂയോര്‍ക്ക്: വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനിടെ സ്ലെഡ്ജിംഗും കൂട്ടത്തല്ലും. ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടെയാണ് സ്ലെഡ്ജിംഗ് പരിധി വിട്ട് താരങ്ങള്‍ തമ്മില്‍ത്തല്ലാന്‍ തുടങ്ങിയത്. വാക്കുതര്‍ക്കം ഉന്തും തള്ളുമായി, കൈ ചുരുട്ടി മുഖത്ത് ഇടിയായി പിന്നെ. നടുവിരലുയര്‍ത്തി അസഭ്യം പറച്ചിലും ഉണ്ടായിരുന്നു. റഫറി ഇടപെട്ടാണ് താരങ്ങളെ പിടിച്ചുമാറ്റിയത്.

ലെജന്‍ഡ്‌സ് ഫുട്‌ബോളില്‍ അറ്റ്‌ലാന്റ സ്റ്റീമും ജാക്‌സണ്‍വില്‍ ബ്രിഡ്ജും തമ്മിലുള്ള കളിക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കളിയുടെ രണ്ടാം പകുതിയില്‍ ജാക്‌സണ്‍വില്‍ ബ്രിഡ്ജാണ് സ്ലെഡ്ജിംഗ് തുടങ്ങിയത്. അറ്റ്‌ലാന്റ സ്റ്റീം കളിയില്‍ മുന്നിട്ടു നില്‍ക്കവേയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യമൊക്കെ അറ്റ്‌ലാന്റ താരങ്ങള്‍ ഇത് കാര്യമാക്കിയില്ല.

football-figh

എന്നാല്‍ സ്ലെഡ്ജിംഗ് കനത്തതോടെ അറ്റ്‌ലാന്റ കളിക്കാരും തിരിച്ച് പറയാന്‍ തുടങ്ങി. അത് പിന്നീട് വാക്കുതര്‍ക്കമായും അടിയായും വളര്‍ന്നു. ഇതിനിടെ ടീമുകളുടെ സുരക്ഷാ ഉദ്യാഗസ്ഥര്‍ കളിക്കളത്തിലേക്ക് ചാടിയിറങ്ങിയത് പ്രശ്‌നം വീണ്ടും വഷളാക്കി. സുരക്ഷാ ജീവനക്കാരില്‍ ചിലര്‍ വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

റഫറിയും മറ്റ് മാച്ച് ഒഫീഷ്യലുകളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരം 20 - 14 ന് അറ്റ്‌ലാന്റ സ്റ്റീം ജയിച്ചു. അമേരിക്കയിലെ പ്രശസ്തമായ ഇന്‍ഡോര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് എല്‍ എഫ് എല്‍ എന്ന് അറിയപ്പെടുന്ന ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ ലീഗ്. 2009 ല്‍ ലിംഗെറി ഫുട്‌ബോള്‍ ലീഗ് എന്ന പേരിലാണ് ഇത് തുടങ്ങിയത്. 10 ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. ആഗസ്ത് അവസാനവാരം നടന്ന അടിയുടെ വീഡിയോ യൂട്യൂബിലും മറ്റും ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. വീഡിയോ കാണൂ.

Story first published: Monday, September 1, 2014, 12:42 [IST]
Other articles published on Sep 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+