Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ കളിക്കിടെ പെണ്‍കുട്ടിയുടെ ഹിജാബ് അഴിഞ്ഞു; സഹായത്തിനെത്തി എതിർ ടീമംഗങ്ങൾ — വീഡിയോ

ദുബായ്: ശിരോവസ്ത്രത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇസ്ലാം വിശ്വാസികള്‍. മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പോലും ഹിജാബ് ധരിക്കാറുണ്ട്. ഇറാന്‍, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധവുമാണ്. ഇപ്പോഴിതാ, ഫുട്‌ബോള്‍ മത്സരത്തിനിടെ ഹിജാബ് അഴിഞ്ഞുപോയ ഒരു പെണ്‍കുട്ടിയെ എതിര്‍ ടീമിലെ കളിക്കാര്‍ സംരക്ഷിക്കുന്ന വീഡിയോ വൈറലാവുകയാണ്.

ഡബ്ലുഎഎഫ്എഫ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. ഷബാബ് അല്‍ ഓര്‍ദോന്‍ ക്ലബ്ബും അറബ് ഓര്‍ത്തഡോക്‌സ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെ ഒരു കളിക്കാരിയുടെ ഹിജാബ് അഴിഞ്ഞുപോവുകയായിരുന്നു. ഉടന്‍ എതിര്‍ ടീമിലെ കളിക്കാരെല്ലാം പെണ്‍കുട്ടിക്ക് വട്ടംചുറ്റിനിന്നു. പെണ്‍കുട്ടിക്ക് ഹിജാബ് ഉറപ്പിക്കാനായാണ് എതിര്‍ കളിക്കാര്‍ സാഹചര്യമൊരുക്കിയത്. തലമുടി അന്യ പുരുഷന്മാര്‍ കാണാതിരിക്കാന്‍ എതിര്‍ കളിക്കാര്‍ കാട്ടിയ സുമനസ്സിന് ഇപ്പോള്‍ ട്വിറ്റര്‍ നിറയെ കൈയ്യടിയാണ്.

womanhijabfootball

ജോര്‍ദാന്‍, പാലസ്തീന്‍, ബഹ്‌റെയ്ന്‍, ലെബനണ്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റിനെത്തുന്നത്. ഇത്തവണ ഷബാബ് അല്‍ ഒര്‍ദോന്‍ ക്ലബ്ബ് കിരീടം നേടുകയും ചെയ്തു. കഴിഞ്ഞദിവസമാണ് ടൂര്‍ണമെന്റിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ചില രാജ്യങ്ങള്‍ ഹിജാബ് നിരോധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇത്തരം വീഡിയോയ്ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്ന് ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Monday, October 21, 2019, 12:01 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+