ലണ്ടന്‍: പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ജോഹോ മൊട്ടീഞ്ഞോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വോള്‍വ്‌സുമായി കരാര്‍ ഒപ്പിട്ടു. ഫ്രഞ്ച് ലീഗിലെ വമ്പന്‍മാരായ മൊണാക്കോയില്‍ നിന്നാണ് 31 കാരനായ താരം വോള്‍വ്‌സിലെത്തിയത്. ഏതാണ്ട് അഞ്ച് മില്യണ്‍ യൂറോയ്ക്ക് രണ്ടു വര്‍ഷത്തെ കരാറിലാണ് മൊട്ടീഞ്ഞോ വോള്‍വ്‌സുമായി ഒപ്പുവച്ചത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടിയ ക്ലബ്ബാണ് വോള്‍വ്‌സ്.

പോര്‍ച്ചുഗീസ് നിരയിലെ നിറസാന്നിധ്യമാണ് മൊട്ടീഞ്ഞോ. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലൂയിസ് ഫിഗോയും കഴിഞ്ഞാല്‍ പോര്‍ച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച താരം കൂടിയാണ് മൊട്ടീഞ്ഞോ. മൊണാക്കോയ്ക്കു വേണ്ടി 158 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ താരം നേടിയിട്ടുണ്ട്.