ഗോളിക്ക് പരിക്കേറ്റത് അര്‍ജന്റീനയുടെ ഭാഗ്യമായി മാറുമോ?; ചരിത്രം അര്‍ജന്റീനയ്‌ക്കൊപ്പം
ബ്യൂണസ് ഐറീസ്: ലോകകപ്പ് ഫുട്‌ബോളിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ നിലവിലെ റണ്ണറപ്പുകളായ അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോളി സെര്‍ജിയോ റൊമേറോയ്ക്ക് പരിക്കേറ്റത് ടീമിനെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍, ഒന്നാം നമ്പര്‍ ഗോളി തുടക്കം തന്നെ പുറത്താകുന്നത് ടീമിന് ഭാഗ്യമായേക്കുമെന്നാണ് ചില ആരാധകരുടെ പ്രതീക്ഷ. ചരിത്രം ആവര്‍ത്തിക്കുമെന്നും അവര്‍ പറയുന്നു.
ഇറ്റലിയില്‍ നടന്ന 1990 ലോകകപ്പിലും അര്‍ജന്റീന ഇതേ രീതിയിലുള്ള പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. 1986ലെ ചാമ്പ്യന്മാരെന്ന നിലയില്‍ കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്ക് ആദ്യ മത്സരത്തില്‍തന്നെ ഒന്നാം നമ്പര്‍ഗോളി പുംപിദോയെ പരിക്കുമൂലം നഷ്ടമായി. കാമറൂണുമായുള്ള ഉദ്ഘാടന മത്സരത്തില്‍ തോല്‍വിക്ക് കാരണമായ ഗോള്‍ വഴങ്ങിയതും പുംപിദോയുടെ പിഴവില്‍നിന്നായിരുന്നു.

ഇതോടെ 1986 ലോകകപ്പിലെ ഹീറോ ആയിരുന്ന പുംപിദോ വില്ലനായി മാറുമോ എന്നായി ആശങ്ക. എന്നാല്‍, രണ്ടാം നമ്പര്‍ ഗോള്‍കീപ്പര്‍ റിവര്‍പ്ലേറ്റിന്റെ സെര്‍ജിയോ ഗോയ്‌ക്കോച്ച അര്‍ജന്റീനയെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ഇതില്‍ ഇറ്റലിക്കെതിരായ സെമിഫൈനല്‍ പെനാല്‍റ്റി സേവുകളും ഉള്‍പ്പെടുന്നു. ഫൈനലില്‍ ജര്‍മനിയോട് തോറ്റെങ്കിലും ഗോയ്‌ക്കോച്ചയുടെ പ്രകടനം ഇന്നും ആരാധകരുടെ മനസിലുണ്ട്.
അന്ന് പകരക്കാരനായെത്തി ടീമിന്റെ രക്ഷകനായ ഗോയ്‌ക്കോച്ചയെ പോലെ ഇന്ന് ആരാണ് ടീമിന്റെ രക്ഷകനായി എത്തുക. ചെല്‍സിയുടെ രണ്ടാം നമ്പര്‍താരം വില്ലി കബല്ലെറോയോ, റിവര്‍ പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനോയ ആകും അര്‍ജന്റീനയുടെ ഗോള്‍ കീപ്പറാകുക. ചെല്‍സിക്കുവേണ്ടി ഇറങ്ങിയപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനെ നടത്തിയ കാബല്ലെറോ തന്നെയാകും കോച്ച് സാംപോളിയുടെ മനസിലെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications