Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ പെലെയും പറഞ്ഞു റൊണാള്‍ഡോയെക്കാള്‍ മികച്ചവന്‍ മെസ്സി; കാരണം ഇതാണ്

റോണോ ആറോണോ ആണോ മെസ്സി ആണോ മികച്ചവൻ ?ണോ മെസ്സി ആണോ മികച്ചവൻ ?

ദില്ലി: ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയെയും മെസ്സിയെയും പലരും താരതമ്യം ചെയ്യാറുണ്ട്. പോര്‍ച്ചുഗീസ് താരമാണോ അതോ അര്‍ജന്റീന താരമാണോ മികച്ചത് എന്നതില്‍ പലര്‍ക്കും വ്യത്യസ്തങ്ങളായ അഭിപ്രായമാണ്. എന്നാല്‍, ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ പറയുന്നത് താന്‍ ഒരു ടീമിനെ സെലക്ട് ചെയ്യുകയാണെങ്കില്‍ റൊണാള്‍ഡോയെക്കാള്‍ മെസ്സിക്കായിരിക്കും സ്ഥാനമെന്നാണ്.

messi

ഹിന്ദുസ്ഥാന്‍ ടൈംസിനുവേണ്ടി മുന്‍ ഇന്ത്യന്‍താരം ബൈച്യുങ് ബൂട്ടിയ നടത്തിയ അഭിമുഖത്തിലാണ് പെലെ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. റൊണാള്‍ഡോയെയും മെസ്സിയെയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും വ്യത്യസ്ത രീതിയില്‍ കളിക്കുന്നവരാണ്. തന്നെയും ജോര്‍ജ് ബെസ്റ്റിനെയും പലരും താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍, രണ്ടുപേരുടെ കളിയും വ്യത്യസ്തമാണെന്ന് പെലെ ചൂണ്ടിക്കാട്ടി.

റൊണാള്‍ഡോ ഒരു സെന്റര്‍ ഫോര്‍വേര്‍ഡാണ്. എന്നാല്‍, മെസ്സിയാകട്ടെ കളിമെനയാന്‍ കഴിയുന്ന കളിക്കാരനാണെന്നും മുന്‍ ബ്രസീല്‍ താരം പറഞ്ഞു. ഫുട്‌ബോളില്‍ പിതാവ് പെലെയുടെ ഗുരു. സെന്റര്‍ ഫോര്‍വേര്‍ഡായ പിതാവാണ് തനിക്ക് കളിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുതന്നതെന്നും അദ്ദേഹമാണ് തന്റെ പ്രചോദനമെന്നും അഭിമുഖത്തില്‍ പെലെ പറഞ്ഞു. മൂന്നതവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു പെലെ.

Story first published: Saturday, October 6, 2018, 12:25 [IST]
Other articles published on Oct 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+