Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഛേത്രി വിരമിക്കല്‍ പിന്‍വലിച്ചതിന് കാരണമെന്ത്? ഇന്ത്യന്‍ കോച്ചിന്റെ പ്ലാനില്‍ എന്താവും റോള്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളും ഓള്‍ടൈം ഗോള്‍വേട്ടക്കാരനുമായ സുനില്‍ ഛ്രേതി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും മല്‍സരംഗത്തേക്കു മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം ഇന്ത്യന്‍ കുപ്പായമഴിക്കുന്നതായി പ്രഖ്യാപിച്ചത്. പക്ഷെ ഒരു വര്‍ഷത്തിനിടെ ഇത്രയും വലിയൊരു ട്വിസ്റ്റ് സംഭവിക്കുമെന്നു ആരും തന്നെ സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല.

ഈ മാസം 19ന് മാലദ്വീപുമായി ഒരു സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം ഏറ്റുമുട്ടുന്നുണ്ട്. ഇതില്‍ കളിച്ചുകൊണ്ടായിരിക്കും ഛേത്രിയുടെ ദേശീയ ടീമിലേക്കുള്ള രണ്ടാം വരവ്. അതിനു ശേഷം ഈ മാസം 25നു ബംഗ്ലാദേശുമായുള്ള എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിലും ടീമിന്റെ മുന്നേറ്റനിരയില്‍ ഛേത്രിയുണ്ടാവും.

SUNIL CHHETRI

ഗോള്‍ക്ഷാമം

സുനില്‍ ഛേത്രി ഇന്ത്യയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച സമയത്തു ടീമിനു വലിയ ഗോള്‍ ക്ഷാമം ഉണ്ടായിരുന്നില്ല. കാരണം അര്‍ധാവസരങ്ങള്‍ പോലും ഗോളുകളാക്കി മാറ്റുന്നതില്‍ അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ ഛേത്രി വിരമിച്ചതോടെ ഇന്ത്യന്‍ ടീമിന്റെ മുനയൊടിഞ്ഞതായി കണക്കുകള്‍ തെളിയിക്കുന്നു.

അദ്ദേഹം വിരമിച്ചതിനു ശേഷം പകരക്കാരനായി മികച്ചൊരു സെന്റര്‍ ഫോര്‍വേഡിനെ കണ്ടെത്താന്‍ ഇന്ത്യക്കു ഇനിയുമായിട്ടില്ല. ഛേത്രി കളം വിട്ട ശേഷം തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളിലാണ് ഇന്ത്യക്കു ജയം നേടാന്‍ സാധിക്കാതെ പോയത്. മൗറീഷ്യസ്, വിയറ്റ്‌നാം, മലേഷ്യ എന്നിവരുമായെല്ലാം സമനില വഴങ്ങിയ ഇന്ത്യ ഇമന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ സിറിയയോടു തോല്‍ക്കുകയും ചെയ്തു.

പരീക്ഷിച്ചത് 8 പേരെ

ഇന്ത്യന്‍ മുന്നേറ്റ നിരയില്‍ എട്ടു വ്യത്യസ്ത സ്‌ട്രൈക്കര്‍മാരെയാണ് സുനില്‍ ഛേത്രിയുടെ വിരമിക്കലിനു ശേഷം പരീക്ഷിച്ചത്. മന്‍വീര്‍ സിങ്, ലാലിയന്‍സുവാല ചാങ്‌തെ, റഹീം അലി, ഫറൂഖ് ചൗധരി, ലിസ്റ്റന്‍ കൊളാക്കോ, എഡ്മണ്ട് ലാല്‍റിന്‍ഡിക, ഇര്‍ഫാന്‍ യദ്വാദ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണിത്. പക്ഷെ ഇവരൊന്നും തന്നെ ഈ റോളില്‍ ക്ലച്ച് പിടിച്ചതുമില്ല.

ഈ എട്ടു പേരില്‍ യദ്വാദും ലാല്‍റിന്‍ഡികയും മാത്രമാണ് തങ്ങളുടെ ക്ലബ്ബുകള്‍ക്കു വേണ്ടി സ്ഥിരമായി സെന്റര്‍ ഫോര്‍വേര്‍ഡ് റോളില്‍ കളിച്ചിട്ടുള്ളവര്‍. പക്ഷെ ഛേത്രിയുടെ വിരമിക്കലിനു ശേഷം ഇവരില്‍ ഇന്ത്യക്കു വേണ്ടി ഈ റോളില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാനായത് ഫറൂഖ് ചൗധരിക്കു മാത്രമാണ്.

ഛേത്രിയുടെ പിന്‍ഗാമിയാവാന്‍ ഏറ്റവുമധികം സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെട്ട ചാങ്‌തെയ്ക്കു ഈ പ്രതീക്ഷ കാക്കാനായില്ല. കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബ്ബിനുമായി 23 ഗോളുകളടിച്ച അദ്ദേഹത്തിനു ഈ സീസണില്‍ നേടാനായത് വെറും ഒമ്പതു ഗോളുകളാണ്.

SUNIL CHHETRI

ഛേത്രിയുടെ മടങ്ങിവരവ്

ഇന്ത്യന്‍ മുന്നേറ്റ നിരയുടെ ഈ പരിതാപകരമായ പ്രകടനം തന്നെയാണ് സുനില്‍ ഛേത്രിയുടെ രണ്ടാം വരവിനു വഴിയൊരുക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പടുന്നത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ടീമിനു വേണ്ടി ഗോളുകള്‍ വാരിക്കൂട്ടിയ താരമാണ് അദ്ദേഹം. 19 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 152 മല്‍സരങ്ങളില്‍ നിന്നും 94 ഗോളുകളാണ് ഛേത്രിയുടെ സമ്പാദ്യം.

ഈ 40ാം വയസ്സിലും ബെംഗളുരു എഫ്‌സിക്കായി ഐഎസ്എല്ലില്‍ തിളങ്ങുകയാണ് അദ്ദേഹം. 23 മല്‍സരങ്ങളില്‍ നിന്നും 12 ഗോളുകളടിച്ച ഛേത്രി രണ്ടു അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ 40കളിലേക്കു കടന്ന അദ്ദേഹത്തെ ഇന്ത്യന്‍ കോച്ച് മനോലോ മാര്‍ക്വസിനു ഇനി എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ചോദ്യം. നമ്പര്‍ 9 പൊസിഷനായിരിക്കും ഛേത്രിക്കു കോച്ച് നല്‍കിയേക്കുക,.

കാരണം ബെഗളൂരു ടീമിനായി ലെഫ്റ്റ് വിങ്ങറായും സെന്റര്‍ ഫോര്‍വേഡുമായെല്ലാമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. പഴയ വേഗതയില്ലാത്തതിനാല്‍ തന്നെ ബോക്‌സനരികില്‍ നിന്നും ലഭിക്കുന്ന അവസരങ്ങളും സെറ്റ് പീസുകളുമെല്ലാം തന്ത്രപരമായി ഗോളുകളാക്കി മാറ്റാനായിരിക്കും ഛേത്രിയുടെ ശ്രമം. പെനല്‍റ്റിയില്‍ നിന്നല്ലാതെ ഏഴു ഗോളുകളാണ് ബെംഗളൂരുവിനായി അദ്ദേഹം നേടിയത്. ഇതില്‍ അഞ്ചും ഹെഡ്ഡര്‍, സെറ്റ് പീസ് എന്നിവയില്‍ നിന്നായിരുന്നു.

Story first published: Friday, March 7, 2025, 15:24 [IST]
Other articles published on Mar 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+