വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മഞ്ഞപ്പടയെ സച്ചിന്‍ കൈവിടാന്‍ കാരണമെന്ത്? പെട്ടെന്നുള്ള തീരുമാനമല്ല!! എല്ലാം നേരത്തേ പ്ലാന്‍ ചെയ്തു

നാലു വര്‍ഷം നീണ്ട ബ്ലാസ്റ്റേഴ്‌സുമായുള്ള ബന്ധം സച്ചിന്‍ അവസാനിപ്പിച്ചിരുന്നു

കോഴിക്കോട്: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷക്കണക്കിന് ആരാധരെ ഞെട്ടിച്ചു കൊണ്ടാണ് ടീമുമായുള്ള മുഴുവന്‍ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അറിയിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേര് പോലും കടം കൊണ്ട് പന്ത് തട്ടുന്ന മഞ്ഞപ്പടയ്ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ പിന്‍മാറ്റം. തന്റെ പക്കലുള്ള 20 ശതമാനം ഓഹരി കൂടി വിറ്റതോടെയാണ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ചത്.

സിംഹളവീര്യമടങ്ങുന്നു... ലങ്കന്‍ ക്രിക്കറ്റിന് എന്ത് പറ്റി? ദുരന്തം തുടങ്ങുന്നത് 2016ല്‍!!സിംഹളവീര്യമടങ്ങുന്നു... ലങ്കന്‍ ക്രിക്കറ്റിന് എന്ത് പറ്റി? ദുരന്തം തുടങ്ങുന്നത് 2016ല്‍!!

ഏഷ്യാ കപ്പ്: ട്രെയിലറിന് മുമ്പൊരു ടീസര്‍... ടീം ഇന്ത്യ ഇറങ്ങുന്നു, ഹോങ്കോങിനെ കളി പഠിപ്പിക്കാന്‍ഏഷ്യാ കപ്പ്: ട്രെയിലറിന് മുമ്പൊരു ടീസര്‍... ടീം ഇന്ത്യ ഇറങ്ങുന്നു, ഹോങ്കോങിനെ കളി പഠിപ്പിക്കാന്‍

കഴിഞ്ഞ നാലു വര്‍ഷമായി ബ്ലാസ്റ്റേഴ്‌സിന് താങ്ങുംതണലുമായി നിന്ന അദ്ദേഹം സ്റ്റേഡിയത്തിലും പല തവണ ടീമിന് ഊര്‍ജമേകാന്‍ എത്തിയിരുന്നു. എന്നാല്‍ പുതിയ സീസണ്‍ മുതല്‍ പ്രിയതാരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരവേദികളിലൊന്നും ഇനി കാണാന്‍ സാധ്യതയില്ല. ബ്ലാസ്റ്റേഴ്‌സുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള സച്ചിന്റെ തീരുമാനം പൊടുന്നനെ ഉണ്ടായതല്ലെന്നാണ് വിവരം.

ചിരഞ്ജീവിയും കൂട്ടരും ഇനി ഉടമകള്‍

ചിരഞ്ജീവിയും കൂട്ടരും ഇനി ഉടമകള്‍

തെലുങ്കു സിനിമയിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, പ്രമുഖ വ്യവസായി എന്‍ പ്രസാദ് എന്നിവരുടെ പക്കലായിരുന്നു നേരത്തേ ബ്ലാസ്റ്റേഴ്‌സിന്റെ 80 ശതമാനം ഓഹരിയും ഉണ്ടായിരുന്നത്. എന്നാല്‍ സച്ചിന്‍ തന്റെ ശേഷിച്ച 20 ശതമാനം ഓഹരി ഈ മാസം 16നു ഇവര്‍ക്കു കൈമാറുകയായിരുന്നു.
നേരത്തേ സച്ചിന്റെ പക്കല്‍ 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. പിന്നീട് 20 ശതമാനം വിറ്റ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇപ്പോള്‍ ശേഷിച്ചതും കൂടി സഹ ഉടമകള്‍ക്കു കൈമാറുകയായിരുന്നു.

ഐഎസ്എഎല്‍ ക്ലബ്ബുകള്‍ നഷ്ടത്തില്‍

ഐഎസ്എഎല്‍ ക്ലബ്ബുകള്‍ നഷ്ടത്തില്‍

ഐഎസ്എല്‍ ക്ലബ്ബുകളെല്ലാം വന്‍ നഷ്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ടൂര്‍ണമെന്റ് അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും ലാഭമുണ്ടാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കായിട്ടില്ല. ഫ്രാഞ്ചൈസികള്‍ക്കു നഷ്ടം മറികടന്ന് ലാഭത്തിലെത്താന്‍ 2022 വരെയാണ് സമയാണ് അനുവദിച്ചിരിക്കുന്നത്.
ഐഎസ്എല്ലിലെ മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കും കൂടി ഏകദേശം 100 കോടിയോളം രൂപയുടെ നഷ്ടം ഇപ്പോഴുണ്ടെന്നാണ് കണക്കുകള്‍.

ക്രിക്കറ്റ് അക്കാദമി ആരംഭിച്ചു

ക്രിക്കറ്റ് അക്കാദമി ആരംഭിച്ചു

ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബായ മിഡില്‍സെക്‌സുമായി സഹകരിച്ച് സച്ചിന്‍ അടുത്തിടെ ക്രിക്കറ്റ് അക്കാദമിക്കു തുടക്കം കുറിച്ചിരുന്നു. അതുകൊണ്ടു തന്നെ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പറയാനുള്ള ബ്ലാസ്റ്റേഴ്‌സുമായി തുടര്‍ന്നും സഹകരിച്ച് മുന്നോട്ട് പോവാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല.
2017 സീസണില്‍ സച്ചിനു മാത്രം ഏകദേശം 15 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചുവവെന്നാണ് സൂചന. നേരത്തേ തന്നെ ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ആലോചിച്ചിരുന്ന അദ്ദേഹം ഇതോടെയാണ് ശേഷിച്ച ഓഹരികള്‍ വില്‍ക്കുന്നത്.

ഒരു കോടി രൂപ

ഒരു കോടി രൂപ

ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍ കാണുന്നതിനു വേണ്ടി സ്റ്റേഡിയത്തിലെത്തുമ്പോള്‍ ഒരു കോടി രൂപയാണ് സച്ചിന്‍ പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായിരുന്ന സച്ചിന് കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മഞ്ഞപ്പടയുടെ മിക്ക മല്‍സരങ്ങള്‍ക്കും സച്ചിനെ കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്.

Story first published: Tuesday, September 18, 2018, 14:19 [IST]
Other articles published on Sep 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X