Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിയഗോ മറഡോണയുടെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ മെസി

ഫൈനലിസിമയില്‍ ഇറ്റലിക്കാര്‍ ഉണരും മുമ്പെ, ഗോളി ഡൊന്നാരുമ്മയുടെ തലക്ക് മുകളിലൂടെ ഗോള്‍ നേടാന്‍ ഏഞ്ചല്‍ ഡി മരിയ ലോംഗ് ബോള്‍ തൊടുത്തു വിടുമ്പോള്‍ മെസി നിസംഗഭാവത്തിലായിരുന്നു.കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരെ വിജയഗോളടിച്ചതിന്റെ ഒരു ടിപ്പിക്കല്‍ ഡി മരിയ ഹാംഗ് ഓവര്‍ മാത്രമായിട്ടാണ് മെസി ആ ശ്രമത്തെ കണ്ടത്. മത്സരത്തിന് പതിയെ ചൂടുപിടിച്ചപ്പോള്‍, യൂറോ ചാമ്പ്യന്‍മാരായ ഇറ്റലി പ്രതിരോധത്തിലായി.

മെസി തൊടുത്തു കൊടുക്കുന്ന പാസുകളുമായി വിംഗിലൂടെ ഡി മരിയയും ലൊ സെല്‍സോയും കയറി വരുന്നു, ക്രോസ് ചെയ്യുന്നു. മാര്‍ട്ടിനെസിനെ മാത്രം മുന്നില്‍ നിര്‍ത്തിയ അര്‍ജന്റീന മെസി പിറകോട്ടിറങ്ങുമ്പോള്‍ വലിഞ്ഞു നിന്നു, മുന്നോട്ട് കയറിയപ്പോള്‍ കുതിച്ചു കയറി. മധ്യനിരയില്‍ ഡി പോളും റോഡ്രിഗസും മെസിയുമായിരുന്നു സകല പാസുകളും നടത്തിയത്. ലോറെന്‍സോയും ബൊനുചിയും ചെല്ലെനിയും എമേഴ്‌സനും ഉള്‍പ്പെടുന്ന ഇറ്റലിയുടെ പ്രതിരോധ നിരയെ വെല്ലുവിളിക്കാന്‍ മെസി തുടക്കത്തിലൊന്നും മെനക്കെട്ടില്ല.

1

ഇരുപത്തെട്ടാം മിനുട്ടില്‍ മെസി തനി സ്വരൂപം പുറത്തെടുത്തു. അതുവരെ, നടന്നു കളിച്ച മെസി പന്തിനെ വരുതിയിലാക്കി സ്വതസിദ്ധ ശൈലിയില്‍ കുതിച്ചു. ആ കുതിപ്പില്‍ ലൗടാറോ മാര്‍ട്ടിനെസിന് ഈസി ഗോള്‍. മെസിയുടെ മറ്റൊരു മിന്നല്‍ നീക്കം രണ്ടാം പകുതിയിലാണ് കണ്ടത്. ഇറ്റാലിയന്‍ പ്ലേ മേക്കര്‍ ജൊര്‍ഗീഞ്ഞോയുടെ പിറകിലൂടെ ചെന്ന് പന്ത് റാഞ്ചിയിട്ട് നടത്തിയ സോളോ റണ്‍. ബാഴ്‌സലോണയില്‍ കളിച്ചിരുന്ന കാലത്ത് മെസി കാഴ്ചവെച്ച ചില മിന്നല്‍ നീക്കങ്ങള്‍. ഇതാകട്ടെ, പി എസ് ജിയില്‍ കാര്യമായി പുറത്തെടുത്തിട്ടുമില്ല. അതുകൊണ്ടു തന്നെ, പി എസ് ജി ക്ലബ്ബ് അനുകൂലികള്‍ മെസിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുകയും കൂക്കിവിളിക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ മെസി കാഴ്ചക്കാരനായി മാറിയതും ലീഗില്‍ ഗോളടിമേളം നടത്താത്തതും മെസിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്.

2

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മെസിക്ക് സീസണില്‍ പതിനാല് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ മെസിയെ തളര്‍ത്തിയിട്ടുണ്ടോ എന്ന ആശങ്ക ആരാധകരിലേക്ക് പടര്‍ന്നിരുന്നു. എന്നാല്‍, അര്‍ജന്റീനക്കായി മുമ്പൊന്നും പുറത്തെടുക്കാത്ത വിധമുള്ള മികവും നേതൃപാടവവും മെസി കാണിക്കുന്നു. ഖത്തര്‍ ലോകകപ്പ് ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണോ മെസി എന്ന് തോന്നിപ്പോകും. സഹതാരങ്ങള്‍ക്ക് പാസുകള്‍ നല്‍കി, ഗോളടിക്കാന്‍ വഴിയൊരുക്കി മെസി ഗ്രൗണ്ടില്‍ വിശ്രമിക്കുന്നത് പോലെ തോന്നും. ചിലപ്പോള്‍ മാത്രമാണ് പ്രതാപ കാലത്തെ മെസിയെ കാണുക. അതാകട്ടെ, അര്‍ജന്റീനക്ക് റിസള്‍ട്ടുണ്ടാക്കുന്നുമുണ്ട്.

3

ഒരു വര്‍ഷം മുമ്പ് അര്‍ജന്റീന ഒന്നുമല്ലായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് ഫേവറിറ്റുകളാണ്. മെസിക്ക് ആ കിരീടം നേടിക്കൊടുക്കാന്‍ ഞങ്ങള്‍ സിംഹങ്ങളെ പോലെ പൊരുതും - എമിലിയാനോ മാര്‍ട്ടിനെസിന്റെ വാക്കുകളാണിത്. കോപ അമേരിക്കയിലും ഫൈനലിസിമയിലും കണ്ടതും മാര്‍ട്ടിനെസിന്റെ വാക്കുകളും ഒത്തുപോകുന്നതാണ്. മെസിയെ പ്രചോദിപ്പിക്കുംവിധമാണ് സഹതാരങ്ങള്‍ കളിക്കുന്നത്. അവരെല്ലാം മെസിയുടെ നിലവാരത്തിലേക്ക് ഉയരാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കോച്ച് ലയണല്‍ സ്‌കലോണിക്ക് കീഴില്‍ പരാജയമറിയാതെ 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന നേരിട്ട പ്രധാന ആക്ഷേപം യൂറോപ്യന്‍ ടീമുകളെ കാണുമ്പോള്‍ മുട്ടിടറും എന്നാണ്. പി എസ് ജിയില്‍ മെസിക്കൊപ്പം കളിക്കുന്ന കിലിയന്‍ എംബാപെയാണ് അര്‍ജന്റീന ടീമിനെ പരിഹസിച്ചത്. യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുരത്തിയതോടെ ആ പരിഹാസത്തിനുള്ള മറുപടിയായി.

4

ഇറ്റലിയാകട്ടെ, ലോകകപ്പ് യോഗ്യത നേടാതെ പോയതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഫൈനലിസിമക്ക് ഇറങ്ങിയത്. പ്ലേ ഓഫില്‍ നോര്‍ത്ത് മാസിഡോണിയയോട് അട്ടിമറി തോല്‍വിയേറ്റ അസൂറിപ്പടക്ക് മറ്റൊരു ഷോക്കായി അര്‍ജന്റീനയോട് തകര്‍ന്നു പോയത്. ഫ്രഞ്ച് ലീഗില്‍ പതിനൊന്ന് ഗോളുകള്‍ മാത്രം നേടി മെസി കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നു പോയിട്ടും, അര്‍ജന്റീനക്ക് മെസി വെളിച്ചമായി മാറുകയാണ്. മെസിയുടെ മനസില്‍ ക്ലബ്ബ് കിരീടങ്ങളോ, ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറോ ഒന്നുമല്ലെന്ന് വ്യക്തം. ഡിയഗോ മറഡോണയെ പോലെ ചിരഞ്ജീവിയാകണം. അതിനൊരു വഴിയേയുള്ളൂ, അര്‍ജന്റീനക്കൊപ്പം ലോകം കീഴടക്കണം. ആ പോരാട്ടത്തിനുള്ള ഊര്‍ജം സംരക്ഷിച്ചു വെക്കുകയാണ് മെസി. കഴിഞ്ഞ ഒരുവര്‍ഷമായി കാണാതെ പോയ ആ പഴയ മെസിയെ നമുക്ക് ഖത്തറില്‍ കാണാന്‍ സാധിച്ചേക്കും...

Story first published: Friday, June 3, 2022, 15:58 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+