Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അറേബ്യന്‍ മണ്ണിലേക്കില്ല! കോടികള്‍ നിരസിച്ച് മെസി മയാമിയിലേക്കെത്തിയത് എന്തിന്? കാരണമുണ്ട്

ലയണല്‍ മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് വാര്‍ത്തകള്‍ കളം നിറഞ്ഞതിന് പിന്നാലെയാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കെത്തിയത്. മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായി വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമുതല്‍ മെസിയെ നോട്ടമിട്ട് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതില്‍ സൗദി അറേബ്യന്‍ പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ 40 കോടി യൂറോയോളം മെസിക്ക് ഓഫര്‍ വെച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയുടെയും സൗദി അറേബ്യയിലേക്കുള്ള കൂടുമാറ്റമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാവരെയും ഞെട്ടിച്ച് ഇന്റര്‍ മയാമിയുമായി മെസി കരാറിലെത്തുകയായിരുന്നു. സൗദി അറേബ്യന്‍ ക്ലബ്ബിന്റെ കോടികള്‍ നിരസിച്ച് മെസി എന്തുകൊണ്ടാവും അമേരിക്കന്‍ സോക്കര്‍ ലീഗിലേക്ക് പോയതെന്ന ചോദ്യം പ്രസക്തമാണ്. യൂറോപ്യന്‍ വമ്പന്മാരുടെയെല്ലാം ഓഫറും മറികടന്ന് മെസി മയാമിയിലേക്ക് പോയതിന് പിന്നിലെ കാരണമെന്തായിരിക്കും?. അറിയാം.

lionel messi

മെസിയുടെ മയാമിയും തമ്മിലുള്ള കരാര്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മുന്‍ ഇംഗ്ലണ്ട് താരവും ഇതിഹാസവുമായ ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ടീമാണ് മയാമി. മെസിയുമായ കേവലം താരത്തിനുള്ള കരാര്‍ എന്നതിലുപരിയായി ലാഭ വിഹിതം നല്‍കുന്ന തരത്തിലുള്ള കരാറെന്നാണ് സൂചന. അതുകൊണ്ട് തന്നെ മയാമിയിലേക്കുള്ള വരവ് സാമ്പത്തികമായി മെസിക്ക് വലിയ ലാഭമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

മെസിയുടെ വരവ് മയാമിയുടെ ലാഭമുയര്‍ത്തും. ലീഗിന്റെ മുഖച്ഛായ തന്നെ മാറും. മെസിയുടെ മയാമിയിലേക്കുള്ള വരവ് ഇരു കൂട്ടര്‍ക്കും സാമ്പത്തികമായി ലാഭമാണ്. എന്നാല്‍ രണ്ടാം നിര താരങ്ങള്‍ കളിക്കുന്ന അറേബ്യന്‍ ലീഗുകളില്‍ അര്‍ജന്റീനയുടെ നായകനും ലോകകപ്പ് ജേതാവുമായി മെസി കളിക്കുന്നത് അദ്ദേഹത്തിന്റെ സല്‍പ്പേരിന് കളങ്കം സൃഷ്ടിക്കും. ഇത് അദ്ദേഹം അറേബ്യന്‍ ടീമിനെ ഒഴിവാക്കി മയാമിയെ തിരഞ്ഞെടുക്കാനുള്ള കാരണമാണെന്ന് പറയാം.

രണ്ടാമത്തെ കാര്യം കുടുംബമാണ്. അറേബ്യന്‍ ക്ലബ്ബിനായി കളിക്കാന്‍ പോയാല്‍ കുടുംബത്തെയും ഒപ്പം കൂട്ടേണ്ടി വരും. അവിടുത്തെ കര്‍ശന നിയമങ്ങള്‍ മെസിയുടെയും കുടുംബത്തിന്റെയും ശൈലിക്ക് ചേരുന്നതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കുടുംബത്തോടൊപ്പം അവിടെ കഴിയുക പ്രയാസമാണ്. കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്നയാളാണ് മെസി. ഇക്കാരണത്താല്‍ അറേബ്യന്‍ ക്ലബ്ബിന്റെ കോടികളേക്കാള്‍ അമേരിക്കന്‍ ക്ലബ്ബിന്റെ ഓഫര്‍ അദ്ദേഹം സ്വീകരിച്ചു.

അമേരിക്കയിലെ ജീവിത ശൈലി മെസിക്കും കുടുംബത്തിനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ മെസി അമേരിക്കന്‍ ക്ലബ്ബിനെ തിരഞ്ഞെടുത്തു. മൂന്നാമത്തെ കാര്യം അടുത്ത ലോകകപ്പാണ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോകകപ്പ് ചൂടിച്ചപ്പോള്‍ മെസി വിരമിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അദ്ദേഹം കളി തുടരുമെന്നാണ് പറഞ്ഞത്. 2026ലെ ലോകകപ്പും മെസി കളിക്കാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം. അടുത്ത ലോകകപ്പിന് വേദിയാവുന്നത് അമേരിക്കയും മെക്‌സിക്കോയും കാനഡയുമാണ്.

lionel messi

മെസിക്ക് വലിയ പരിചയമില്ലാത്ത സാഹചര്യമാണ് അമേരിക്കയിലേത്. അതുകൊണ്ട് തന്നെ അടുത്ത ലോകകപ്പ് മുന്നില്‍ക്കണ്ട് അമേരിക്കന്‍ സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്ത് ആര്‍ജിക്കുകയെന്നതും മെസിയുടെ അമേരിക്കന്‍ ക്ലബ്ബിലേക്കുള്ള കൂടുമാറ്റത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവും. ബുദ്ധിമാനായ ഫുട്‌ബോള്‍ താരമാണ് മെസി. അതുകൊണ്ട് തന്നെ മെസിയുടെ മയാമിയിലേക്കുള്ള കൂടുമാറ്റം സാമ്പത്തികമായും കരിയര്‍ പരമായും അദ്ദേഹത്തിന് ഗുണം ചെയ്യുന്നതാണെന്ന് തന്നെ വിലയിരുത്താം.

ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോവാന്‍ മെസി ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബ്ബ് ഇപ്പോള്‍ സാമ്പത്തികമായി വളരെ പ്രയാസം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ മെസിയെ ഒപ്പം കൂട്ടാന്‍ അവര്‍ക്കാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മെസിക്ക് ഏറ്റവും അനുയോജ്യം മയാമി തന്നെയാണ്. മെസിയെ തന്റെ ക്ലബ്ബില്‍ കളിപ്പിക്കുകയെന്നത് ഡേവിഡ് ബെക്കാമിന്റെ വലിയ സ്വപ്‌നമായിരുന്നു. അതുകൊണ്ട് തന്നെ മെസിയുടെ തീരുമാനത്തില്‍ ആരാധകരും ഹാപ്പി.

Story first published: Thursday, June 8, 2023, 12:35 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+