Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി vs റൊണാള്‍ഡോ, ആരാണ് യഥാര്‍ഥ 'ഗോട്ട്'? റൂണിയുടെ മറുപടി ഇങ്ങനെ

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടു താരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരവും ബാലണ്‍ ഡിയോറുമെല്ലാം പല തവണ സ്വന്തമാക്കി പരസ്പം മല്‍സരിച്ചിട്ടുള്ളവരും കൂടിയാണ് ഇവര്‍. ഈ രണ്ടു പേരില്‍ ആരാണ് യഥാര്‍ഥ ഗോട്ട് (Goat) എന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരവും ഗോളടിവീരനുമായ വെയ്ന്‍ റൂണി.

ബെസ്റ്റാര്?

പാര്‍ഡണ്‍ മൈ ടേക്ക് (Pardon My Take) എന്ന പോഡ്കാസ്റ്റില്‍ അതിഥിയായി വന്നപ്പോഴാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരില്‍ യഥാര്‍ഥ ഗോട്ട് ആരാണെന്നു വെയ്ന്‍ റൂണി ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണെന്നു തോന്നുന്നു. ഫുട്‌ബോളെന്ന ഗെയിം കണ്ട എക്കാലത്തെും മഹാന്‍മാരായിട്ടുള്ള താരങ്ങളാണ് രണ്ടു പേരും. ഇവരില്‍ എന്റെ കണ്ണില്‍ മെസ്സിയാണ് എക്കാലത്തെയും ബെസ്‌റ്റെന്നും റൂണി വ്യക്തമാക്കി.

MESSI ROONEY RONALDO

റൊണാള്‍ഡോയുടെ മുന്‍ ടീമംഗവും സുഹൃത്തും കൂടിയാണ് അദ്ദേഹം. നേരത്തേ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ദീര്‍ഘകാലം ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് രണ്ടു പേരും. 2004 - 09 കാലയളവില്‍ യുനൈറ്റഡിന്റെ ചുവപ്പ് ജഴ്‌സിയില്‍ 202 മല്‍സരങ്ങളില്‍ റോണോയും റൂണിയും ഒരുമിച്ച് പന്തുതട്ടി. വിവിധ ടൂര്‍ണമെന്റുകളിലായി 25 ഗോളുകളില്‍ ഇരുവരും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്.

റൂണിക്കെതിരേ തോറ്റിട്ടില്ല

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരുള്‍പ്പെട്ട ടീമുകള്‍ക്കെതിരേ പല തവണ കളിച്ചിട്ടുള്ള താരം കൂടിയാണ് വെയ്ന്‍ റൂണി. പക്ഷെ അവരുള്‍പ്പെട്ട ടീമുകള്‍ക്കെതിരേ ഇംഗ്ലീഷ് സൂപ്പര്‍ താരത്തിനു ഒരിക്കല്‍പ്പോലും ജയിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലയണല്‍ മെസ്സിയുള്‍പ്പെട്ട ടീമിനെതിരേ മൂന്നു മല്‍സരങ്ങളിലാണ് റൂണി കളിച്ചത്. അന്നു സ്പാനിഷ് പവര്‍ഹൗസുകളായ ബാഴ്‌സലോണ ടീമിന്റെ ഭാഗമായിരുന്നു മെസ്സി. റൂണിയാവട്ടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലുമായിരുന്നു.

മൂന്നു മല്‍സരങ്ങളില്‍ രണ്ടും ചാംപ്യന്‍സ് ലീഗ് ഫൈനലുകളായിരുന്നു. 2009, 11 സീസണുകളിലെ കലാശപ്പോരിലായിരുന്നു ഇത്. ഇവയില്‍ 2-0, 3-1 എന്നീ മാര്‍ജിനുകളില്‍ ബാഴ്‌സ ജയവും സ്വന്തമാക്കി. മറ്റൊരു മല്‍സരം 2007-08 സീസണിലെ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലായിരുന്നു. ഇതിലും ബാഴ്‌സ തന്നെ ജയിച്ചുകയറി.

അതേസമയം, റൂണിയും റൊണാള്‍ഡോയും രാജ്യത്തിനും ക്ലബ്ബിനുമായി ഏഴു മല്‍സരങ്ങളില്‍ മുഖാമുഖം വന്നിട്ടുണ്ട്. ഇതില്‍ അഞ്ചിലും റോണോയുടെ ടീം ജയിച്ചപ്പോള്‍ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ സമനിലയിലും കലാശിക്കുകയായിരുന്നു.

ഇവയില്‍ രണ്ടു മല്‍സരങ്ങളാവട്ടെ ലോകകപ്പുകളിലുമായിരുന്നു. 2004, 2006 ലോകകപ്പുകളിലാണ് റൂണിയുടെ ഇംഗ്ലണ്ടും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും കൊമ്പുകോര്‍ത്തത്. രണ്ടു മല്‍സരങ്ങളും ക്വാര്‍ട്ടര്‍ ഫൈനലുകളിലായിരുന്നു. ഇവയില്‍ പെനല്‍റ്റി ഷൂട്ടൗട്ടുകളിലായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.

Story first published: Monday, December 30, 2024, 20:44 [IST]
Other articles published on Dec 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+