Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ എറ്റു അരങ്ങേറിയപ്പോള്‍ പെലെ പിറകിലായി! മെസിയും റോണേയും അരങ്ങേറിയപ്പോള്‍?

കോളജില്‍ പഠിക്കേണ്ട പ്രായത്തില്‍ ലോകകപ്പ് ഫുട്‌ബോളില്‍ അരങ്ങേറുക, രാജ്യത്തിന്റെ അഭിമാനസ്തംഭമാകുക! ബ്രസീല്‍ ഇതിഹാസം പെലെയും ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപെയുമെല്ലാം ചെറിയ പ്രായത്തില്‍ ലോകകപ്പ് കളിക്കുക മാത്രമല്ല, അതില്‍ മുത്തമിടുകയും ചെയ്തു. പുതിയ തലമുറയിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് ലോകത്തെ പ്രമുഖ ക്ലബ്ബുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനും, ആഗോള പ്രശസ്തി കൈവരിക്കാനുമുള്ള വലിയ വേദിയാണ് ഫിഫ ലോകകപ്പ്.

മെസിയുടെ ലോകകപ്പ് അരങ്ങേറ്റം...

മെസിയുടെ ലോകകപ്പ് അരങ്ങേറ്റം...

പതിനെട്ട് വര്‍ഷവും പതിനൊന്ന് മാസവും 24 ദിവസവും പ്രായമുള്ളപ്പോഴാണ് ലയണല്‍ മെസി ലോകകപ്പില്‍ അരങ്ങേറിയത്. 2006 ജൂണ്‍ 16ന് സെര്‍ബിയക്കെതിരെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍. ഡീഗോ മറഡോണയായിരുന്നു അര്‍ജന്റീനയുടെ കോച്ച്. മത്സരം 6-0ന് ജയിച്ചു. പകരക്കാരനായിറങ്ങിയ മെസി അരങ്ങേറ്റത്തില്‍ ഒരു ഗോളടിക്കുകയും ചെയ്തു.

ക്രിസ്റ്റിയാനോയുടെ ലോകകപ്പ് അരങ്ങേറ്റം...

ക്രിസ്റ്റിയാനോയുടെ ലോകകപ്പ് അരങ്ങേറ്റം...

ഇരുപത്തൊന്ന് വര്‍ഷം നാല് മാസം ഏഴ് ദിവസം പ്രായമുള്ളപ്പോഴാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകകപ്പ് ഫുട്‌ബോളില്‍ അരങ്ങേറിയത്. മെസിയെ പോലെ 2006 ലോകകപ്പിലായിരുന്നു അരങ്ങേറ്റം. മെസി ഇറങ്ങുന്നതിന് അഞ്ച് ദിവസം മുമ്പ് ജൂണ്‍ 11ന് ആയിരുന്നു ഇത്. അംഗോളക്കെതിരെ കോസ്റ്റീഞ്ഞയുടെ പകരക്കാരനായിട്ടാണ് ക്രിസ്റ്റ്യാനോ ഇറങ്ങിയത്. മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗല്‍ ജയിച്ചു. പൗലെറ്റയാണ് വിജയഗോള്‍ നേടിയത്.

ലോകകപ്പില്‍ പെലെയുടെ അരങ്ങേറ്റം...

ലോകകപ്പില്‍ പെലെയുടെ അരങ്ങേറ്റം...

1958 ലോകകപ്പില്‍ ബ്രസീല്‍ ഇതിഹാസം പെലെ അരങ്ങേറി. പതിനേഴ് വര്‍ഷം, ഏഴ് മാസം, 24 ദിവസം ആയിരുന്നു ആദ്യ ലോകകപ്പ് മത്സരം കളിക്കുമ്പോള്‍ പെലെയുടെ പ്രായം. ജൂണ്‍ 15ന് ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ യു എസ് എസ് ആറിനെതിരെ ആയിരുന്നു പെലെ അരങ്ങേറിയത്. ഒരു ഗോളിന് അസിസ്റ്റ് ചെയ്ത് പെലെ വരവറിയിച്ചു. പതിനേഴാം വയസില്‍ അരങ്ങേറിയ പെലെ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. 1930 ലോകകപ്പില്‍ മെക്‌സിക്കോയുടെ മാനുവല്‍ റൊസാസ് സ്വന്തമാക്കിയ റെക്കോര്‍ഡായിരുന്നു പെലെ തിരുത്തിയത്. ജൂലൈ 13ന് ഫ്രാന്‍സിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ മാനുവലിന് പ്രായം പതിനെട്ട് വര്‍ഷം, രണ്ട് മാസം, 26 ദിവസം ആയിരുന്നു.

ലോകകപ്പിലെ പ്രായം കുറഞ്ഞ താരം ആര്?

ലോകകപ്പിലെ പ്രായം കുറഞ്ഞ താരം ആര്?

വടക്കന്‍ അയര്‍ലന്‍ഡിന്റെ നോര്‍മന്‍ വൈറ്റ്‌സൈഡ് ആണ് ഫിഫ ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. 1982 ലോകകപ്പില്‍ യുഗോസ്ലാവിയക്കെതിരെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങുമ്പോള്‍ നോര്‍മന് പ്രായം പതിനേഴ് വര്‍ഷവും 41 ദിവസവും! അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായിരുന്ന നോര്‍മന് സ്‌പെയ്‌നില്‍ നടന്ന ലോകകപ്പില്‍ ഗോളടിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് പെലെ രക്ഷപ്പെട്ടു. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ റെക്കോര്‍ഡ് ഇന്നും പെലെയുടെ പേരില്‍.

യുവതാരങ്ങളെ പരീക്ഷിക്കുന്നത് ആഫ്രിക്ക...

യുവതാരങ്ങളെ പരീക്ഷിക്കുന്നത് ആഫ്രിക്ക...

ലോകകപ്പില്‍ കൂടുതല്‍ പ്രായം കുറഞ്ഞ താരങ്ങള്‍ക്ക് അവസരമൊരുക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ആദ്യത്തെ പത്ത് പേരെടുത്താല്‍ അഞ്ച് പേരും ആഫ്രിക്കന്‍ താരങ്ങളാണെന്ന് പറയാം. ലോകകപ്പിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കാമറൂണിന്റെ ഇതിഹാസതാരം സാമുവല്‍ എറ്റുവാണ്. 1998 ജൂണ്‍ 17ന് ഇറ്റലിക്കെതിരെ ആയിരുന്നു എറ്റുവിന്റെ ലോകകപ്പ് അരങ്ങേറ്റം. 17 വര്‍ഷവും മൂന്ന് മാസവും ഏഴ് ദിവസവുമായിരുന്നു അന്ന് എറ്റുവിന് പ്രായം.

പട്ടികയിലെ മൂന്നാമന്‍ നൈജീരിയക്കാരനാണ്. ഫെമി ഒപാബുന്‍മി. 2002 ജൂണ്‍ 12ന് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അരങ്ങേറ്റം. 17 വര്‍ഷവും മൂന്ന് മാസവും ഒമ്പത് ദിവസവുമായിരുന്നു അരങ്ങേറ്റ ദിവസം ഫെമിയുടെ പ്രായം.

1998 ല്‍ കാമറൂണിനായി അരങ്ങേറിയ സോളമന്‍ ഒലെംബെയും ഈ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. ജൂണ്‍ 11ന് ഓസ്ട്രിയക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സോളമന് പതിനേഴ് വര്‍ഷവും ആറ് മാസവും മൂന്ന് ദിവസവും ആയിരുന്നു പ്രായം.

ഈ പട്ടികയില്‍ സോളമന് ശേഷമാണ് പെലെയുടെ സ്ഥാനം. ആറും ഏഴും സ്ഥാനത്ത് നൈജീരിയയുടെ ബാര്‍തലോമെ ഒഗ്‌ബെചെയും കാമറൂണിന്റെ റിഗോബര്‍ട്ട് സോംഗും. 2002 ജൂണ്‍ രണ്ടിന് അര്‍ജന്റീനക്കെതിരെ ആയിരുന്നു ഒഗ്‌ബെചെയുടെ ലോകകപ്പ് അരങ്ങേറ്റം. പതിനേഴ് വര്‍ഷം, എട്ട് മാസം, ഒരു ദിവസം ആയിരുന്നു പ്രായം. 1994 ലോകകപ്പിലാണ് റിഗോബര്‍ട്ട് സോംഗ് അരങ്ങേറിയത്. സ്വീഡനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ സോംഗിന് പ്രായം 17 വര്‍ഷം, 11 മാസം, 18 ദിവസം.

Story first published: Sunday, July 17, 2022, 20:00 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+