Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൂണി വലിയൊരു ത്യാഗിയാണോ? പോഗ്ബയോട് ചോദിച്ചാലറിയാം

ലണ്ടന്‍: വെയിന്‍ റൂണിയുടെ ത്യാഗമനോഭാവത്തെക്കുറിച്ച് നമുക്കെന്തറിയാം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയോട് ചോദിച്ചാലറിയാം റൂണിയെ കുറിച്ച്. മാഞ്ചസ്റ്ററിന്റെ സമീപകാല മോശം ഫോമില്‍ ഏറെ പഴി കേള്‍ക്കുന്ന താരങ്ങളാണ് റൂണിയും പോഗ്ബയും. റൂണിയാകട്ടെ ഇപ്പോള്‍ ആദ്യ ലൈനപ്പില്‍ തന്നെയില്ല.

ഇംഗ്ലണ്ട് ദേശീയ ടീമിലും റൂണി രണ്ടാം നിരയിലാണിപ്പോള്‍. പോഗ്ബയെ വലിയ വില കൊടുത്താണ് മൗറിഞ്ഞോ തന്റെ ടീമിലെത്തിച്ചത്. ട്രാന്‍സ്ഫര്‍ മൂല്യമനുസരിച്ചുള്ള മികവ് പോഗ്ബയില്‍ കാണുന്നില്ലെന്നതാണ് പ്രധാന വിമര്‍ശം. എന്നാല്‍, കഴിഞ്ഞ ദിവസം യൂറോപ ലീഗില്‍ തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെക്കെതിരെ നേടിയ വിജയം റൂണിക്കും പോഗ്ബക്കും കുറച്ചെങ്കിലും ആശ്വാസമായി. റൂണി ആദ്യലൈനപ്പില്‍ തിരിച്ചെത്തുകയും മികച്ച പ്രകടനംകാഴ്ചവെക്കുകയും ചെയ്തു.

wayne-rooney

പോഗ്ബയാകട്ടെ രണ്ട് ഗോളടിച്ച് തിളങ്ങി. ഈ മത്സരശേഷമാണ് പോഗ്ബ സഹതാരമായ റൂണിയുടെ ത്യാഗമനോഭാവം അനുഭവിച്ചറിഞ്ഞത്. ഫെനര്‍ബഷെക്കെതിരെ യുനൈറ്റഡിന് പെനാല്‍റ്റി ലഭിച്ചു. കിക്കെടുക്കാനുള്ള ആദ്യ അവകാശം റൂണിക്കാണ്. ക്യാപ്റ്റന്‍ കിക്കെടുക്കാന്‍ തയ്യാറെടുത്തു. എന്നാല്‍, പോഗ്ബ വന്ന് റൂണിയുമായി എന്തൊക്കെയോ സംസാരിച്ചു. പിന്നീട് കണ്ടത് റൂണി കിക്ക് പോഗ്ബക്ക് കൈമാറുന്നത്. ഫ്രഞ്ച് താരം ആ അവസരം മുതലെടുക്കുകയും ചെയ്തു. യുനൈറ്റഡിന് ലീഡ് ഗോള്‍ സമ്മാനിച്ച പോഗ്ബ പിന്നീട് വര്‍ധിത ആത്മവിശ്വാസത്തോടെ കളം നിറഞ്ഞു കളിക്കുന്നതാണ് കണ്ടത്.

കിക്ക് താനെടുക്കട്ടെ എന്നായിരുന്നു പോഗ്ബ ചോദിച്ചത്. റൂണി യുവതാരത്തിന്റെ ആവശ്യത്തെ മാനിച്ചു. മാഞ്ചസ്റ്ററിന്റെ ടോപ് സ്‌കോറര്‍ പദവിയിലേക്ക് മുന്നേറാന്‍ ഗോളുകള്‍ അനിവാര്യമെന്നിരിക്കെയാണ് റൂണി പെനാല്‍റ്റി പോഗ്ബക്ക് നല്‍കുന്നത്. ഇതാണ്, പോഗ്ബ പറഞ്ഞത് റൂണി സഹതാരങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്ന മഹാനാണെന്ന്.

Story first published: Monday, October 24, 2016, 8:42 [IST]
Other articles published on Oct 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+