Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹ്യൂം ആദ്യ കിക്ക് ചോദിച്ച് വാങ്ങിയതെന്തിന്? ജുവെല്‍ രാജ അവസാന കിക്കിലേക്ക് മാറിയതെന്തിന്?

ഐ എസ് എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഷൂട്ടൗട്ടില്‍ കൊല്‍ക്കത്ത തോല്‍പ്പിച്ചതിന് പിറകില്‍ ചില രഹസ്യങ്ങളുണ്ട്. കൊല്‍ക്കത്തയുടെ സ്‌പെയിന്‍ കോച്ച് ഹൊസെ മൊളീന വെളിപ്പെടുത്തിയത് പ്രകാരം കളിക്കാര്‍ മാനസികമായി തയ്യാറെടുത്തത് വലിയ ഗുണം ചെയ്തു. ഓരോ കിക്കിനും പ്രത്യേക ഫീലിംഗ് ആണ്. ആദ്യ കിക്കെടുക്കുന്നതും അവസാന കിക്കെടുക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കളിക്കാര്‍ കിക്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുതും മടികാണിക്കുന്നതും ഒരു കോച്ചിന് മുന്നില്‍ വലിയ വെല്ലുവിളിയൊരുക്കും. ടീമിലെ പത്ത് പേരും കിക്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അതില്‍ നിന്നൊരു തിരഞ്ഞെടുപ്പ് ആവശ്യമായി വരും. എന്നാല്‍, കിക്കെടുക്കാന്‍ പ്രത്യേകം താത്പര്യം പ്രകടിപ്പിക്കുന്നവരെ താന്‍ മാറ്റിനിര്‍ത്താറില്ലെന്നും മൊളീന പറയുന്നു.

ഫൈനലില്‍ ആദ്യ കിക്കെടുക്കാന്‍ ഇയാന്‍ ഹ്യമിനെ മറ്റാരും നിര്‍ദേശിച്ചതല്ല. ഹ്യൂം ചോദിച്ചു വാങ്ങുകയായിരുന്നു ആദ്യ കിക്ക്. അവസാന കിക്ക് താനെടുക്കാമെന്ന് ജുവെല്‍ രാജയും താത്പര്യം അറിയിക്കുകയായിരുന്നു. മത്സരത്തിന്റെ അന്നേരത്തെ സമ്മര്‍ദവും സാഹചര്യവും മനസിലാക്കി വേണം കോച്ചുമാര്‍ കളിക്കാരോട് പെരുമാറേണ്ടത്. ഹ്യൂമും ജുവെലും ആവശ്യം ഉന്നയിച്ചപ്പോള്‍ അത് നിരസിച്ചില്ല. അവരുടെ ഇഷ്ടത്തിന് വിടുകയാണ് താന്‍ ചെയ്തതെന്ന് മൊളീന പറഞ്ഞു.

josfranciscomolina

മുന്‍ ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സിനെതിരെ ഹോംഗ്രൗണ്ടില്‍ സ്‌പോട് കിക്കെടുക്കുക ഇയാന്‍ ഹ്യൂമിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. വൈകുന്തോറും സമ്മര്‍ദം ഏറിക്കൊണ്ടിരിക്കും. അതാണ് ആദ്യ കിക്കെടുക്കാന്‍ ഹ്യൂം തീരുമാനിച്ചത്. സമ്മര്‍ദം എത്രയും വേഗം താഴെയിറക്കാനാണ് ഹ്യൂം ശ്രമിച്ചത്. വിന്നിംഗ് ഷോട്ട് പായിപ്പിക്കാനുള്ള അവസരമാണ് ജുവെല്‍ തിരഞ്ഞെടുത്തത്. ഹ്യൂമിന് പിഴച്ചെങ്കിലും ജുവെലിന്റെ തീരുമാനം ശരിയായി. ടൂര്‍ണമെന്റ് ദൈര്‍ഘ്യമേറിയ സീസണാക്കി മാറ്റണമെന്നാണ് മൊളീനയുടെ അഭിപ്രായം.

ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണമായി കോച്ച് സ്റ്റീഫന്‍ കോപ്പല്‍ പറയുന്നത് ടൂര്‍ണമെന്റിന്റെ സമയമില്ലാത്ത ഫിക്‌സ്ചറിംഗാണ്. ദീര്‍ഘ യാത്ര കഴിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിനെത്തിയത്. പ്രധാന കളിക്കാരുടെ പരുക്കിന് പിറകില്‍ വിശ്രമമില്ലായ്മയാണെന്ന് കോപ്പല്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, കൊല്‍ക്കത്തക്കാര്‍ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തെന്ന അഭിപ്രായമാണ് സോഷ്യല്‍മീയിയക്കുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് എതിരാളികളുടെ ആകാരത്തിന് മുന്നില്‍ അറച്ച് നില്‍ക്കുകയായിരുന്നു.

Story first published: Wednesday, December 21, 2016, 8:48 [IST]
Other articles published on Dec 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+