Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ സൈറ്റിൽ വമ്പൻ തകരാർ, ലോകകപ്പ് ടിക്കറ്റുകൾ ഫ്രീയായി ബുക്ക് ചെയ്ത് ആരാധകർ!; ഒടുവിൽ സംഭവിച്ചത്!

2026 ഫിഫ ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിനിടെയുണ്ടായ അപ്രതീക്ഷിതമായ ഒരു സാങ്കേതിക തകരാർ കാരണം കുറച്ചുപേർക്ക് ടിക്കറ്റുകൾ തികച്ചും സൗജന്യമായി ലഭിച്ച വാർത്തയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് തരംഗമാകുന്നത്. ഫിഫ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ജൂൺ മൂന്നിന് ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിലുണ്ടായ വമ്പൻ തകരാർ കാരണം കാനഡയിലെ ടൊറന്റോയിൽ നടക്കുന്ന മത്സരങ്ങൾക്കായി 60-ഓളം ആരാധകർക്കാണ് '0 ഡോളർ' നിരക്കിൽ ലോകകപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമായാണ്.

സൗജന്യമായി കിട്ടിയ ടിക്കറ്റുകൾക്ക് ഫിഫയുടെ എട്ടിന്റെ പണി!

ടിക്കറ്റ് 'പൂജ്യം' നിരക്കിൽ കിട്ടിയതോടെ ആരാധകർ വലിയ ആഘോഷത്തിലായിരുന്നെങ്കിലും ഫിഫ കളി കൈവിട്ടു കളിക്കാൻ തയ്യാറല്ല. ഈ ടിക്കറ്റുകൾ നിലവിൽ റിസർവ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും അവ ആരാധകർക്ക് സ്വന്തമാകണമെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റിന്റെ ശരിയായ വില ഫിഫയ്ക്ക് നൽകണമെന്ന് കർശന നിർദേശം വന്നിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ ഈ ടിക്കറ്റുകളെല്ലാം റദ്ദാക്കപ്പെടുമെന്നും ഫിഫ വ്യക്തമാക്കി കഴിഞ്ഞു.

fifaworldcup-1

21 കോടിയുടെ ടിക്കറ്റും അറ്റോർണി ജനറലിന്റെ അന്വേഷണവും!

ലോകകപ്പ് ടിക്കറ്റുകളുടെ അമിതവിലയെക്കുറിച്ച് നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ പരാതികൾ ഉയർന്നിരുന്നു. ലോകകപ്പ് ഫൈനലിനുള്ള വെറും നാല് ടിക്കറ്റുകൾ ഫിഫയുടെ റീസെയിൽ സൈറ്റിൽ ഏകദേശം 21 കോടി രൂപയിലധികം (2.3 മില്യൺ യൂറോ) വിലയ്ക്കാണ് വിൽക്കാൻ വെച്ചിരുന്നത്. വിനോദ വിപണിയിലെ നിരക്കുകൾക്കനുസരിച്ചാണ് ഈ വില എന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇതിനെ ന്യായീകരിച്ചത്.

എന്നാൽ ടിക്കറ്റ് വിലയിലെ ഈ കൊള്ളയും സീറ്റുകൾ അനുവദിക്കുന്നതിലെ അപാകതകളും കാരണം ന്യൂയോർക്ക്, ന്യൂജേഴ്സി അറ്റോർണി ജനറൽമാർ ഫിഫയുടെ ടിക്കറ്റിങ് രീതികളെക്കുറിച്ച് ഇപ്പോൾ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 19-ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റ് രീതികളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഫിഫയ്ക്ക് സമൻസ് അയച്ചതായി ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസും ന്യൂജേഴ്സി അറ്റോർണി ജനറൽ ജെന്നിഫർ ഡാവൻപോർട്ടും വ്യക്തമാക്കിയിട്ടുണ്ട്.

കായികലോകം കാത്തിരിക്കുന്ന ഫുട്ബോൾ ആവേശത്തിന്റെ പരകോടിയായ 2026 ഫിഫ ലോകകപ്പിന് കളം ഒരുങ്ങിക്കഴിഞ്ഞു. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് 32 ടീമുകളിൽ നിന്നും വർദ്ധിപ്പിച്ച് 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഒരു ലോകകപ്പിന് വേദിയാകുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ മാമാങ്കത്തിൽ ആകെ 104 മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. അമിതമായ യാത്രാക്ലേശം ഒഴിവാക്കുന്നതിനായി ടീമുകളെയും മത്സരങ്ങളെയും പ്രാദേശിക മേഖലകളായി തിരിച്ചാണ് ഫിഫ ക്രമീകരിച്ചിരിക്കുന്നത്. 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ആദ്യ ഘട്ടത്തിൽ മത്സരങ്ങൾ നടക്കുക. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും, മികച്ച 8 മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും.

Story first published: Saturday, June 6, 2026, 10:04 [IST]
Other articles published on Jun 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+