വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

രണ്ടാം ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ വിന്‍ഡീസ് ഭേദപ്പെട്ട നിലയില്‍

ഗ്രോസ് ഐസ്‌ലറ്റ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട നിലയില്‍. ശ്രീലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 253ന് മറുപടിയില്‍ രണ്ടാംദിനം മഴ മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 118 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. അര്‍ധസെഞ്ച്വറിയുമായി ഡെവന്‍ സ്മിത്തും (53*) രണ്ട് റണ്‍സോടെ ഷായ് ഹോപുമാണ് ക്രീസില്‍. എട്ട് വിക്കറ്റ് കൈയിലിരിക്കേ ലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ആതിഥേയര്‍ക്ക് 135 റണ്‍സ് കൂടി മതി.

134 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. കീരോണ്‍ പവല്‍ (27), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (22) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാംദിനം വിന്‍ഡീസിന് നഷ്ടമായത്. ലങ്കയ്ക്കു വേണ്ടി ലഹിരു കുമാരയും കാസുന്‍ രാജിതും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

windies

നേരത്തെ, അഞ്ച് വിക്കറ്റുമായി ഷാനോണ്‍ ഗാബ്രിയേലും നാല് വിക്കറ്റുമായി കെമര്‍ റോച്ചും ലങ്കന്‍ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. പുറത്താവാതെ 186 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 119 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലിനു മാത്രമാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്.

Story first published: Saturday, June 16, 2018, 15:57 [IST]
Other articles published on Jun 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X