Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് ഞെട്ടിക്കുന്ന തോല്‍വി; ത്രില്ലര്‍ സമനിലയുമായി സതാംപ്ടണ്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന മത്സരങ്ങളില്‍ തപ്പിത്തടഞ്ഞ് ടോട്ടനം ഹോസ്പര്‍. ലീഗില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലേക്കുള്ള മത്സരം കടുകട്ടിയായിരിക്കെ പോയന്റ് നിലയില്‍ ലീഡെടുക്കാനുള്ള അവസരം ടോട്ടനം നഷ്ടപ്പെടുത്തി. വെസ്റ്റ്ഹാം യുണൈറ്റഡിനോട് സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പൊച്ചട്ടീനോയുടെ ടീം പരാജയപ്പെട്ടത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മിച്ചെല്‍ അന്റോണിയോ വെസ്റ്റ്ഹാമിനായി ഗോള്‍ നേടി. പന്തടക്കത്തില്‍ നേടിയ മേല്‍ക്കൈ നേടിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തതും ഗോള്‍ഷോട്ടുകളുതിര്‍ത്തതും വെസ്റ്റ്ഹാമാണ്. മുന്നേറ്റനിരയില്‍ ഹാരി കെയ്‌നിന്റെ അഭാവം ടോട്ടനത്തെ ബാധിച്ചു. തോല്‍വിയോടെ 36 മത്സരങ്ങളില്‍ നിന്നും ടോട്ടനത്തിന് 70 പോയന്റാണുള്ളത്. 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 67 പോയന്റുമായി ചെല്‍സിയാണ് തൊട്ടുപിന്നിലുള്ളത്.

EPL

മറ്റൊരു മത്സരത്തില്‍ നിലനില്‍പിനായി പോരാടുന്ന സതാംപ്ടണ്‍ ബോണിമൗത്തിനോട് സമനില വഴങ്ങി. ഇരു ടീമുകളും മൂന്നുഗോള്‍വീതമാണ് നേടിയത്. തരംതാഴ്ത്തല്‍ ഭീഷണിയുള്ള സതാംപ്ടണ് 36 മത്സരങ്ങളില്‍നിന്നും 65 പോയന്റാണുള്ളത്. ഹണ്ടേഴ്‌സ്ഫീല്‍ഡും, ഫുള്‍ഹാമും പുറത്താകല്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ബ്രൈറ്റനും കാര്‍ഡിഫ് സിറ്റിയുമാണ് 17, 18 സ്ഥാനങ്ങളിലുള്ളത്. ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഏറ്റമുട്ടുന്നുണ്ട്. സിറ്റി, ആഴ്‌സണല്‍ ടീമുകളും കളത്തിലിറങ്ങും.

Story first published: Sunday, April 28, 2019, 11:27 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+