For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയുടെ ഓള്‍ പൊസിഷന്‍ ഗെയിം.... ബ്രസീലിന്റെ ടോട്ടല്‍ ഫുട്‌ബോള്‍.... റഷ്യയില്‍ താരങ്ങള്‍ ഇവരാണ്!!

By Vaisakhan MK

റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സമാപിച്ചിരിക്കുകയാണ്. വലിയ ടീമുകള്‍ പലതും ഞെട്ടിച്ചെങ്കിലും പ്രമുഖരാരും അവരോട് തോറ്റിട്ടില്ല എന്നതാണ് വാസ്തവം. പക്ഷേ അതില്‍ ഒരു ടീമിന്റെ പേര് മാറ്റിനിര്‍ത്തേണ്ടി വരും. നിലവിലെ ലോകചാംപ്യന്‍മാരായ ജര്‍മനി തോറ്റ് പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അട്ടിമറി എന്ന് വിശേഷിപ്പിക്കേണ്ടതും ഇത് തന്നെയാണ്. ദക്ഷിണ കൊറിയയോട് തീര്‍ത്തും ദയനീയമായ രീതിയിലാണ് ജര്‍മനി തോറ്റത്. അതേസമയം എഴുതി തള്ളിയ ടീമുകള്‍ തിരിച്ചുവരുന്നതിനും മൂന്നാം മത്സരം സാക്ഷിയായി.

എടുത്ത് പറയേണ്ടത് അര്‍ജന്റീനയുടെ പ്രകടനമാണ്. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടീം നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. ഒന്ന് വിയര്‍ത്തെങ്കിലും പോരാട്ടവീര്യം കാഴ്ച്ചവെച്ചാണ് ടീം ജയിച്ചത്. അതു പോലെ ബ്രസീലിനെ പ്രകടനവും ഗംഭീരമായിരുന്നു. വലിയ ടീമുകളായ പോര്‍ച്ചുഗലും സ്‌പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും അവസാന മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബെല്‍ജിയം മൂന്ന് മത്സരങ്ങളിലും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.

മെസ്സി മാജിക്ക്....

മെസ്സി മാജിക്ക്....

റഷ്യന്‍ ലോകകപ്പില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട താരം ലയണല്‍ മെസ്സിയായിരുന്നു. പെനാല്‍ട്ടി പാഴാക്കിയതിലും രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് എട്ട് നിലയില്‍ പൊട്ടിയതിനും മെസ്സിയെയാണ് എല്ലാവരും കുറ്റംപറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞവര്‍ക്കൊക്കെ ലോകഫുട്‌ബോളര്‍ എന്ന് വച്ചാല്‍ ഒരാള്‍ മാത്രമേയുള്ളൂവെന്ന് തെളിയിച്ച് കൊടുത്തിരിക്കുകയാണ് മെസ്സി. നിര്‍ണായകമായ മത്സരത്തില്‍ ഗംഭീര ഗോളാണ് താരം നേടിയത്. എഴുതിതള്ളിയ അര്‍ജന്റീന തിരിച്ചവരുന്നതിനും ഈ മത്സരം സാക്ഷിയായി. മാര്‍ക്കസ് റോഹോ, ഹാവിയര്‍ മഷെറാനോ എന്നിവരുടെ മികവും ഈ മത്സരത്തില്‍ എടുത്ത് പറയേണ്ടതാണ്. നൈജീരിയക്കെതിരെ മെസ്സിയായിരുന്നു കളത്തില്‍ നിറഞ്ഞ് കളിച്ചത്. ഇനി നോക്കൗട്ടില്‍ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളി. മെസ്സിയുടെ ഓള്‍ പൊസിഷന്‍ ഗെയിം ഒരിക്കല്‍ കൂടി വിജയിച്ചാല്‍ ഫ്രാന്‍സിനെ അര്‍ജന്റീന വീഴ്ത്തുമെന്ന് ഉറപ്പാണ്.

ഏറ്റവും മികച്ചവര്‍ ബ്രസീല്‍

ഏറ്റവും മികച്ചവര്‍ ബ്രസീല്‍

മൂന്ന് കളി കഴിഞ്ഞപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച ടീമായി മാറിയിരിക്കുന്നത് ബ്രസീലാണ്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനോട് സമനില വഴങ്ങിയെങ്കിലും കോസ്‌റ്റോറിക്കയെയും സെര്‍ബിയയെയും വീഴ്ത്തി ബ്രസീല്‍ അവസാന 16ലേക്ക് കുതിച്ചിരിക്കുകയാണ്. സെര്‍ബിയക്കെതിരായ അവസാന മത്സരത്തില്‍ ഏറ്റവും സുന്ദരമായ ഫുട്‌ബോളാണ് ബ്രസീല്‍ കാഴ്ച്ചവച്ചത്. കുട്ടീഞ്ഞോയും നെയ്മറും വില്യനും ചേര്‍ന്നുള്ള വണ്‍ ടച്ച് ഗെയിം പഴയ ബ്രസീല്‍ ടീമിന്റെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ മത്സരത്തിലെ മികവ് കൊണ്ട് തന്നെ ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും സുന്ദരമായ പ്രകടനം കാഴ്ച്ചവെച്ചത് ബ്രസീല്‍ തന്നെയാണെന്ന് പറയേണ്ടി വരും. ഏറെ പഴികേട്ട പ്രതിരോധം സെര്‍ബിയക്കെതിരെ കരുത്തുറ്റതായിരുന്നു. ഒരു ഷോട്ട് പോലും തൊടുക്കാന്‍ എതിര്‍ ടീമിനെ ബ്രസീലിയന്‍ ടീം അനുവദിച്ചില്ല. ഈ പ്രകടനമാണെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തുക ബ്രസീലിന് കഠിനമല്ല.

കണ്ണീരണിഞ്ഞ് ജര്‍മനി

കണ്ണീരണിഞ്ഞ് ജര്‍മനി

കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്ന പേരുമായിട്ടാണ് ജര്‍മനി റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ അവര്‍ തോറ്റ് പുറത്തായിരിക്കുകയാണ്. ദയനീയ പ്രകടനമായിരുന്നു ജര്‍മനിയുടേത്. മുന്നേറ്റം തൊട്ട് പ്രതിരോധനിര വരെ വന്‍പരാജയമായിരുന്നു. കോച്ച് ജോക്വിം ലോയ്ക്ക് എങ്ങനെയാണ് ടീം തോറ്റതെന്നതിന് ഒരുകാരണം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആദ്യ കളിയില്‍ മെക്‌സിക്കോയോട് അപത്രീക്ഷിതമായി തോറ്റ ജര്‍മനി രണ്ടാം മത്സരത്തില്‍ സ്വീഡനോട് പൊരുതി ജയിച്ചിരുന്നു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 2-0നാണ് ടീം പരാജയപ്പെട്ടത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറിയും ഇത് തന്നെയായിരുന്നു. ഏറ്റവും മികച്ച നിരയുണ്ടായിട്ടും പേരെടുത്ത് പറയാവുന്ന ഒരു പ്രകടനം പോലും ജര്‍മനിയില്‍ നിന്നുണ്ടായില്ല. ടോണി ക്രൂസും ഒസിലും റൂസും ഡ്രാക്സ്ലറും വെര്‍നറും അടക്കമുള്ളവര്‍ പരാജയമായിരുന്നു. പ്രതിരോധത്തില്‍ ഒരിക്കല്‍ പോലും കാണാത്ത തരത്തിലുള്ള തകര്‍ച്ചയും ജര്‍മനിയില്‍ നിന്നുണ്ടായി.

വമ്പന്‍മാര്‍ സമനിലയില്‍ കുരുങ്ങി

വമ്പന്‍മാര്‍ സമനിലയില്‍ കുരുങ്ങി

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പല വമ്പന്‍മാരും സമനിലയില്‍ കുരുങ്ങി. പോര്‍ച്ചുഗലിനെ ഇറാനാണ് വിറപ്പിച്ചത്. സ്‌പെയിനിനെ മൊറോക്കോയും വിറപ്പിച്ചു. ഇരുടീമുകളും വിയര്‍ത്തിട്ടാണ് സമനില പിടിച്ചത്. ഫ്രാന്‍സിനെ ഡെന്‍മാര്‍ക്ക് ഗോള്‍രഹിത സമനിലയിലാണ് തളച്ചത്. ടൂര്‍ണമെന്റിലെ ആദ്യത്തെ ഗോള്‍ രഹിത സമനില കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടിനെ ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുകയും ചെയ്തു. ലോകകപ്പില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനെ വീഴ്ത്തുന്നതും ആദ്യമായിട്ടായിരുന്നു. ഇവരൊക്കെ നിരാശപ്പെടുത്തുന്ന മത്സരമാണ് കാഴ്ച്ചവച്ചത്. ഫ്രാന്‍സ് പ്രമുഖ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനാണ് പ്രാമുഖ്യം നല്‍കിയത്. അതുകൊണ്ട് തന്നെ സമനില വഴങ്ങുമെന്ന് ഉറപ്പായിരുന്നു. ഉറുഗ്വായ് മാത്രമാണ് നിലവാരത്തിലേക്ക് ഉയര്‍ന്നത്. അവര്‍ മൂന്ന് ഗോളിന് റഷ്യയെ വീഴ്ത്തുകയും ചെയ്തു. പോര്‍ച്ചുഗലാണ് ഉറുഗ്വായ്ക്ക് പ്രീക്വാര്‍ട്ടറില്‍ എതിരാളി.

Story first published: Friday, June 29, 2018, 15:03 [IST]
Other articles published on Jun 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+