Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെയ്ന്‍ റൂണി പന്തെടുത്താല്‍ കാണികള്‍ കൂക്കി വിളിക്കും, വെംബ്ലിയില്‍ ഇംഗ്ലണ്ട് നായകന്‍ അപമാനിതനായി

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോളില്‍ വെയിന്‍ റൂണിയുടെ കാലം കഴിയുകയാണോ? മാള്‍ട്ടക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ റൂണിയെ കാണികള്‍ കൂക്കി വിളിച്ചു. കളി തുടങ്ങുമ്പോള്‍ റൂണിയുടെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ വെംബ്ലിയില്‍ എണ്‍പത്തൊന്നായിരത്തോളം വരുന്ന കാണികളില്‍ ഒരു വിഭാഗം കൂക്കി വിളിച്ചു കൊണ്ടാണ് എതിരേറ്റത്. മത്സരത്തിനിടയിലും അതാവര്‍ത്തിച്ചു. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് പക്ഷേ തന്റെ താരത്തെ പിന്തുണച്ചു. റൂണി ടീമിന്റെ നെടുംതൂണാണ്. അദ്ദേഹത്തെ അപമാനിക്കുവാന്‍ ശ്രമിച്ചത് ശരിയായില്ല - താത്കാലിക പരിശീലകനായ സൗത്ത്‌ഗേറ്റ് പറഞ്ഞു.

ജോണ്‍ ടെറി, ഫ്രാങ്ക് ലംപാര്‍ഡ്, ആഷ്‌ലി കോള്‍ ്യുഎന്നിവരെ പോലെ ഇംഗ്ലണ്ടിനായി ദീര്‍ഘകാലം കരിയര്‍ നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത താരമാണ് റൂണിയെന്നും സൗത്ത്‌ഗേറ്റ് പറഞ്ഞു.

 wayne-rooney

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൗറിഞ്ഞോ തന്റെ ടീം നിരന്തരം തിരിച്ചടി നേരിട്ടപ്പോള്‍ ആദ്യം ചെയ്തത് റൂണിയെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കലായിരുന്നു. അതിന് ശേഷം മാഞ്ചസ്റ്ററിന്റെ കളിയിലും മാറ്റം വന്നു. ഇതാണ് ഇംഗ്ലണ്ട് ദേശീയ ടീം ആരാധകരെ ചിന്തിപ്പിക്കുന്നത്. റൂണി വിരമിക്കണമെന്നവര്‍ ആശിക്കുന്നു. പുതിയ യുവരക്തങ്ങള്‍ മധ്യനിരയില്‍ വന്നാല്‍ ഇംഗ്ലണ്ട് ടീം മെച്ചപ്പെടുമെന്നും അവര്‍ കരുതുന്നു. ഇക്കൂട്ടരുടെ ഒരു ക്യാമ്പയിനിംഗാണ് വെംബ്ലിയില്‍ കണ്ടത്.

കുറേ കൂക്കല്‍ കേള്‍ക്കുമ്പോള്‍ മനം മടുത്ത് റൂണി കളമൊഴിഞ്ഞാലോ !

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റാഷ്‌ഫോഡ് രണ്ടാം പകുതിയില്‍ സബ് ആയിട്ടിറങ്ങിയപ്പോള്‍ സ്റ്റേഡിയം ഇരമ്പി. റൂണിയുടെ കാലം കഴിഞ്ഞു, എല്ലാവരും റാഷ്‌ഫോഡിന് പിറകെയാണ്.

Story first published: Sunday, October 9, 2016, 18:33 [IST]
Other articles published on Oct 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+