ഫെബ്രുവരി 28നകം വെയിന്‍ റൂണി ചൈനീസ് ക്ലബ്ബില്‍! ചര്‍ച്ച പുരോഗമിക്കുന്നത് ചൈനയില്‍
ബീജിംഗ്: സംഗതി കാര്യമാവുകയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ക്ലബ്ബിന്റെ എക്കാലത്തേയും ടോപ് സ്‌കോററുമായ വെയിന്‍ റൂണിയും വഴിപിരിയുന്നു. ഇത് സംബന്ധിച്ച ധാരണകള്‍ ഏറെക്കുറെ വന്നിട്ടുണ്ട്. വെയിന്‍ റൂണിയുടെ ഏജന്റ് പോള്‍ സ്രെട്‌ഫോഡ് ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബുകളുമായി ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.
മുപ്പത്തൊന്നാം വയസിലെത്തി നില്‍ക്കുന്ന വെയിന്‍ റൂണിക്ക് തന്റെ ടീമില്‍ അധികകാലം ഭാവിയില്ലെന്ന് മൗറിഞ്ഞോ ക്ലബ്ബ് മാനേജ്‌മെന്റിനെ ധരിപ്പിച്ചതോടെയാണത്രേ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ ചടുലമായത്.
വെയിന്‍ റൂണി തനിക്കിഷ്ടപ്പെട്ട താരമാണെന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള മൗറിഞ്ഞോ അടുത്ത സീസണിലേക്ക് മിഡ്ഫീല്‍ഡിലേക്ക് കുറേക്കൂടി ചടുലമായി ഗെയിം പ്ലാന്‍ ചെയ്യുന്ന താരത്തെയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യം റൂണിയുമായി മൗറിഞ്ഞോ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ സൂചന നല്‍കുന്നു.

എന്താണിത്ര ധൃതി...
റൂണി ചൈനയിലേക്ക് എന്ന വാര്‍ത്തക്ക് ചൂടുപിടിച്ചത് ദിവസങ്ങള്‍ക്കുള്ളിലാണ്. എന്താണിത്ര പെട്ടെന്ന് റൂണി മാഞ്ചസ്റ്റര്‍ വിടുന്നത് എന്ന ചോദ്യം ആരാധകരുടെ മനസിലുണ്ട്. കോച്ചുമായുള്ള പിണക്കമൊന്നുമല്ല കാരണം. ഫെബ്രുവരി 28ന് ചൈനീസ് സൂപ്പര്‍ ലീഗിലേക്കുള്ള ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യും. ഇത് റൂണിക്കും യുനൈറ്റഡിനും ഒരു പോലെ നഷ്ടം വിതയ്ക്കും. ഇതാണത്രേ, ക്ലബ്ബും താരവും പെട്ടെന്ന് ധാരണയിലെത്താന്‍ കാരണം.

ഏത് ക്ലബ്ബിലേക്ക്...
ചൈനയില്‍ ബീജിംഗ് ഗുവോന്‍ എന്ന ക്ലബ്ബ് റൂണിയില്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ ഇഷ്ട ടീമാണിത്. എന്നാല്‍, വിശ്വസ്ത കേന്ദ്രങ്ങള്‍ വഴി ബി ബി സി സ്‌പോര്‍ട് മനസ്സിലാക്കുന്നത് അവര്‍ ആ ശ്രമം ഉപേക്ഷിച്ചെന്നാണ്.
വിദേശ താരങ്ങള്‍ക്ക് കാര്യമായ നിയന്ത്രണങ്ങള്‍ സൂപ്പര്‍ ലീഗ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് ഈ പിന്‍മാറ്റത്തിന് കാരണമത്രേ.

ഫാബിയോ കന്നവാരോ യെസ് മൂളണം..
മുന്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ഫാബിയോ കന്നവാരോയുടെ താത്പര്യം പോലിരിക്കും റൂണിയുടെ ചൈനീസ് പ്രവേശം. കന്നവാരോ പരിശീലകനായിട്ടുള്ള ടിയാന്‍ജിന്‍ ക്വാന്‍ജിനാണ് റൂണി ട്രാന്‍സ്ഫര്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു ടീം. കന്നവാരോ ഇനിയും റൂണിക്ക് വേണ്ടി യെസ് മൂളിയിട്ടില്ല.

റൂണിയുടെ താത്പര്യം...
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരുക എന്നതാണ് റൂണിയുടെ താത്പര്യം. മാഞ്ചസ്റ്ററിനൊപ്പം പതിനെട്ടാം വയസില്‍ ചേര്‍ന്ന റൂണി ക്ലബ്ബ്ിനായി അഞ്ച് പ്രീമിയര്‍ ലീഗ്കിരീടങ്ങളും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡിസംബര്‍ പതിനേഴിന് ശേഷം ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് റൂണി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ടില്‍ എവര്‍ട്ടനോ മാഞ്ചസ്റ്ററിനോ അല്ലാതെ മറ്റൊരു ക്ലബ്ബിന് കളിക്കുവാന്‍ റൂണിക്ക് താത്പര്യമില്ല. അതാണ് ചൈനീസ് ലീഗ് തിരഞ്ഞെടുത്തത്.

ഓസ്‌കറും ടെവസും പോയ വഴിയേ..
വമ്പന്‍ ട്രാന്‍സ്ഫറുകളായിരുന്നു ചെല്‍സിയില്‍ നിന്ന് ഓസ്‌കറിന്റെയും ബൊക്ക ജൂനിയേഴ്‌സില്‍ നിന്ന് കാര്‍ലോസ് ടെവസിന്റെയും ചൈനീസ് ലീഗ് പ്രവേശത്തെ വാര്‍ത്തകളില്‍ ഇളക്കി മറിച്ചത്. റൂണി ചൈനയിലെത്തുമ്പോള്‍ അതും വമ്പന്‍ ട്രാന്‍സ്ഫറാകും..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications