Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഗ്ജി ഫുട്‌ബോള്‍: 90-ാം മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ വോളിന്‍ പുറത്ത്, വാറ്റ്‌ഫെഡ് അകത്ത്

കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 90-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി വോളിന്‍ നാഗ്ജി ഫുട്‌ബോളില്‍ നിന്നും പുറത്തായി. വാറ്റ്‌ഫെഡിനെതിരെ ആവസാന മിനിറ്റ് വരെ ലീഡ് നേടിയ ശേഷമാണ് പടിക്കല്‍ കലമുടച്ച് വോളിന്റെ മടക്കം. നാഗ്ജി ടൂര്‍ണമെന്റിലെ മൂന്ന മത്സരങ്ങളില്‍ ഒന്ന് പോലും ജയിക്കാതെയാണ് വോളിന്റെ മടക്കം.

എന്നാല്‍ സമനിലയില്‍ നിന്ന് ലഭിച്ച ഒരു പോയിന്റ് ഉള്‍പ്പെടെ നാല് പോയിന്റുമായി വാറ്റ്‌ഫെഡ് സെമിയിലേക്ക് മുന്നേറി. ഗ്രൂപ്പ് എയില്‍ നിന്ന് അത്‌ലറ്റിക്കോ പെരാനന്‍സ് നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു.

football

സെമിയില്‍ കടക്കണമെങ്കില്‍ ജയം അനിവാര്യമായിരുന്ന വോളിന്‍ ആക്രമിച്ചാണ് കളിച്ചത്. കളിയുടെ 10-ാം മിനിറ്റില്‍ തന്നെ അവര്‍ക്കതിന് ഫലം ലഭിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സെര്‍ജീ ക്രാപ്‌ചെങ്കോയുടെ ഗോളിലൂടെ ടീം മുന്നിലെത്തി. പിന്നീട് ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല.

എന്നാല്‍ 90-ാം മിനിറ്റില്‍ കളിമാറി. സെമിയിലേക്ക് കടക്കാന്‍ സമനില മതിയായിരുന്ന വാറ്റ്‌ഫെഡിന് ലഭിച്ച പെനാല്‍റ്റി. കിക്കെടുത്ത അലക്‌സ് യാക്കോബിന് പിഴച്ചില്ല. സ്‌കോര്‍: 1-1

സമനില വഴങ്ങിയതോടെ വോളിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.

Story first published: Tuesday, February 16, 2016, 16:56 [IST]
Other articles published on Feb 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+