Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് ജയം; ബാഴ്‌സലോണ വീണു

മാഡ്രിഡ്: ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് വിജയം. ബാഴ്‌സലോണയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ജയത്തോടെ ബാഴ്‌സയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും റയലിന് കഴിഞ്ഞു. 26 കളികളില്‍നിന്നും റയല്‍ മാഡ്രിഡിന് 56 പോയന്റുള്ളപ്പോള്‍ 55 പോയന്റുമായാണ് ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്ക് വീണത്.

Real Madrid beat Barcelona to retake top spot | Oneindia Malayalam

ഗോള്‍ അകന്നുനിന്ന ആദ്യ പകുതിക്കുശേഷം വിനീഷ്യസ് ജൂനിയര്‍(71), മരിയാനോ മെജിയ(90+1) എന്നിവരാണ് റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ റയലിനായിരുന്നു മേല്‍ക്കൈ. ആക്രമണത്തില്‍ മുന്നിട്ടുനിന്ന റയലിനെതിരെ ഗോള്‍ നേടാന്‍ മെസ്സി ഉള്‍പ്പെടെയുള്ള ബാഴ്‌സ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. മറ്റു മത്സരഫലങ്ങള്‍, സെവിയ്യ 3-2 ഒസാസുന, അത്‌ലറ്റിക് ക്ലബ്ബ് 1-0 വിയ്യാറയല്‍, എസ്പാനിയോള്‍ 1-1 അത്‌ലറ്റിക്കോ മാഡ്രിഡ്, മല്ലോര്‍ക്ക 0-1 ഗെറ്റാഫെ.

laligarealmadridvsbarcelona

ഇറ്റാലിയന്‍ സീരി മത്സരഫലങ്ങള്‍, ലീസ് 2-7 അറ്റ്‌ലാന്റ, കാഗ്ലിയാരി 3-4 റോമ. 26 കളികളില്‍നിന്നും 62 പോയന്റുമായി ലാസിയോ ആണ് ലീഗില്‍ തലപ്പത്ത്. 25 കളികളില്‍നിന്നും 60 പോയന്റുള്ള യുവന്റസ് രണ്ടാം സ്ഥാനത്തുണ്ട്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ യുണിയന്‍ ബര്‍ലിന്‍ 1-1 വോള്‍ഫ്‌സ്ബര്‍ഗ് മത്സരവും ലെയ്പ്‌സിഗ് 1-1 ലെവര്‍കൂസന്‍ മത്സരവും സമനിലയില്‍ പിരിഞ്ഞു. 24 കളികളില്‍നിന്നും 52 പോയന്റുമായി ബയേണ്‍ ആണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 24 കളികളില്‍നിന്നും 49 പോയന്റുള്ള ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, നാന്റെസ് 0-1 ലില്ലെ, ബോര്‍ഡിയക്‌സ് 1-1 നൈസ്, ലിയോണ്‍ 2-0 എറ്റിന്നി. ലീഗില്‍ 27 കളികളില്‍നിന്നും 68 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 27 കളികളില്‍നിന്നും 55 പോയന്റുള്ള മാഴ്‌സലെ ആണ് രണ്ടാം സ്ഥാനത്ത്.

Story first published: Monday, March 2, 2020, 9:17 [IST]
Other articles published on Mar 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+