Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വിനീത് കൊള്ളാം! മറ്റെരാസിയുടെ മനം കവര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് ജയം

കൊച്ചി : സി കെ വിനീത് കേരളബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരാന്‍ വൈകിപ്പോയതിലാണ് ആരാധകര്‍ക്ക് ഇപ്പോള്‍ നിരാശ. തകര്‍പ്പന്‍ ഗോളുകളല്ലേ മലയാളി താരത്തിന്റെ ആയുധപ്പുരയില്‍ നിന്ന് പുറത്തേക്ക് വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് ഒരിക്കല്‍ കൂടി ഹോംഗ്രൗണ്ടില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത് വിനീതിന്റെ സൂപ്പര്‍ ഡബിളില്‍. ചെന്നൈയിന്‍ എഫ് സിക്കെതിരെ ഒരു ഗോളിന് പിറകില്‍ പോയ ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആവേശോജ്വല ജയം പിടിച്ചെടുത്തത്.

മാര്‍കോ മറ്റെരാസിയുടെ ചെന്നൈയിനെതിരെ ഐ എസ് എല്‍ ലീഗ് റൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ജയമാണിത്. പ്രഥമ എഡിഷനില്‍ സെമിഫൈനലില്‍ ചെന്നൈയിനെ തോല്‍പ്പിച്ചത് മാത്രമായിരുന്നു ഇതുവരെ എടുത്തു പറയാനുണ്ടായിരുന്നത്. ഈ ജയത്തോടെ 10 മത്സരങ്ങളില്‍ നിന്നും 15 പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നിലവിലുള്ള ചാമ്പ്യന്മാര്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

vineeth

സെന്റര്‍ ബാക്ക് ബെര്‍ണാര്‍ഡ് മെന്‍ഡി 22 ാം മിനിറ്റില്‍ നേടിയ ഗോളിന് ആദ്യ പകുതിയില്‍ ചെന്നൈയിന്‍ എഫ് സി മുന്നിട്ടു നിന്നു. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നു ഗോളുകളും. 67 ാം മിനിറ്റില്‍ ബോറിസ് കാഡിയോയുടെ ഗോളില്‍ സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് സി.കെ വിനീതിലൂടെ 85 ാം മിനി്റ്റിലും 89 ാം മിനിറ്റിലും തകര്‍പ്പന്‍ ഗോളുകള്‍ സ്വന്തമാക്കി. രണ്ട് കളികളില്‍ വിനീതിന് മൂന്ന് ഗോളുകളായി. കളിയിലെ താരവും വിനീതാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര ജയം കണ്ട് എതിര്‍ ടീം കോച്ച് മാര്‍കോ മറ്റെരാസി കൈയ്യടിച്ചു. ഇറ്റാലിയന്‍ ലീഗിലൊക്കെ കളിച്ചു പരിചയമുള്ള മറ്റെരാസിക്ക് കലൂര്‍ സ്റ്റേഡിയം ഇരമ്പിയാര്‍ക്കുന്നത് കണ്ടപ്പോള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നിറഞ്ഞു. ഫുട്‌ബോള്‍ ബ്യൂട്ടിഫുള്‍ ഗെയിമാണെന്ന പറഞ്ഞ മറ്റെരാസിക്ക് ഈ കളിയിലെ ബ്യൂട്ടിഫുള്‍ കാഴ്ചകളോട് പ്രതികരിക്കാതിരിക്കാനാകില്ല. അതാണ് - ആ കൈയ്യടി !

Story first published: Sunday, November 13, 2016, 8:53 [IST]
Other articles published on Nov 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+