Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപാനി സിറ്റി വിട്ടു; കൂടുമാറ്റം പഴയ തട്ടകത്തിലേക്ക്, അതും ഡബിള്‍ റോളില്‍

ലണ്ടന്‍: സീസണില്‍ ക്ലബ്ബിന് ട്രിപ്പിള്‍ കിരീടം നേടിക്കൊടുത്തതിനു പിന്നാലെ ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപാനി മാഞ്ചസ്റ്റര്‍ സിറ്റിയോട് ഗുഡ്‌ബൈ പറഞ്ഞു. 11 വര്‍ഷത്തെ സിറ്റി കരിയറിന് ശേഷമാണ് കൊംപാനിയുടെ പടിയിറക്കം. ഫുട്‌ബോള്‍ കരിയറിന് നിര്‍ണായക പങ്കുവഹിച്ച ബെല്‍ജിയം ക്ലബ്ബായ ആന്‍ഡെര്‍ലെക്ടിലേക്കാണ് 33 കാരനായ താരം കൂടുമാറിയത്. ആന്‍ഡെര്‍ലെക്ടില്‍ ഇരട്ട റോളായിരിക്കും കൊംപാനിക്ക്. താരത്തിനൊപ്പം ക്ലബ്ബിന്റെ മാനേജര്‍ പദവിയും കൊംപാനി വഹിക്കും.

kompany

2008ല്‍ സിറ്റിയിലെത്തിയ കൊംപാനി 360 മല്‍സരങ്ങളില്‍ ക്ലബ്ബ് ജഴ്‌സിയണിഞ്ഞിട്ടുണ്ട്. മധ്യനിരയിലെ പ്രതിരോധ താരമായ കൊംപാനി 18 ഗോളുകളും നേടിയിരുന്നു. ഈ സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ് എന്നിവയില്‍ മുത്തമിട്ടാണ് കൊംപാനി നയിച്ച സിറ്റി ട്രിപ്പിള്‍ കിരീടം ഷെല്‍ഫിലെത്തിച്ചത്. നാല് പ്രീമിയര്‍ ലീഗ് കിരീടം, രണ്ട് തവണ എഫ്.എ കപ്പ്, നാല് ലീഗ് കപ്പ് എന്നീ കിരീടങ്ങളില്‍ സിറ്റിക്കൊപ്പം കൊംപാനി പങ്കാളിയായിരുന്നു.

ബെല്‍ജിയം ക്ലബ്ബായ ആന്‍ഡെര്‍ലെക്ടുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്. 2003 മുതല്‍ 2006 വരെ ആന്‍ഡെര്‍ലെക്ടിനു വേണ്ടി ബൂട്ടുകെട്ടിയ കൊംപാനി 73 മല്‍സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.

Story first published: Sunday, May 19, 2019, 18:07 [IST]
Other articles published on May 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+