For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ വിയ്യാറയലിന് എവേ ജയം, മൂന്ന് മത്സരത്തെ കാത്തിരിപ്പിന് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം !

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ പതിനാറാം റൗണ്ട് മത്സരങ്ങളില്‍ വിയ്യാറയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ സോസിഡാഡ് ക്ലബ്ബുകള്‍ക്ക് ജയം.

വിയ്യാറയലിന് കാത്തിരുന്ന എവേ ജയം

വിയ്യാറയല്‍ എവേ മാച്ചില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പതിനാറ് മത്സരങ്ങളില്‍ 29 പോയിന്റുമായി വിയ്യാറയല്‍ ലാ ലീഗ് ടേബിളില്‍ നാലാം സ്ഥാനത്ത്.പന്ത്രണ്ട് പോയിന്റ് മാത്രമുള്ള ഗിജോണ്‍ പതിനെട്ടാം സ്ഥാനത്താണ്. മൂന്ന് മാസമായി വിയ്യാറയല്‍ ആരാധകര്‍ കാത്തിരിക്കുന്ന ജയമാണിത്. കാരണം, ഒരു എവേ മാച്ചില്‍ വിയ്യാറയല്‍ ജയിച്ചിട്ട് മൂന്ന് മാസം പിന്നിട്ടിരുന്നു. സെപ്തംബര്‍ പത്തിന് മലാഗയുടെ ഗ്രൗണ്ടില്‍ ജയിച്ചതിന് ശേഷം വിയ്യാറയല്‍ നേടുന്ന ആദ്യ എവേ ജയമാണിത്.

villarreal

ഗിജോണിന്റെ തട്ടകത്തില്‍ ആദ്യ പകുതിയില്‍ തന്നെ 2-0ന് മുന്നിലെത്തി. പതിനൊന്നാം മിനുട്ടില്‍ ജൊനാഥന്‍ ഡോസ് സാന്റോസും പത്തൊമ്പതാം മിനുട്ടില്‍ നികോള സന്‍സോനെയും വിയ്യാറയലിനെ മുന്നിലെത്തിച്ചു. എഴുപത്തിനാലാം മിനുട്ടില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ പാറ്റോ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. എണ്‍പത്തൊമ്പതാം മിനുട്ടില്‍ കര്‍മോനയിലൂടെ ഗിജോണ്‍ ആശ്വാസ ഗോളടിച്ചു.

സിമിയോണിക്ക് ആശ്വാസം

അത്‌ലറ്റിക്കോ മാഡ്രിഡ് അവസാന മൂന്ന് കളികളിലും ജയം കണ്ടെത്താന്‍ വിഷമിച്ചു. ഇതോടെ കോച്ച് ഡിയഗോ സിമിയോണി അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാല്‍, അതിനൊരു ശമനമെന്നോണം ലാ ലിഗയില്‍ ഹോം ഗ്രൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലാസ് പാല്‍മസിനെ പരാജയപ്പെടുത്തിയിരിക്കുന്നു. രണ്ടാം പകുതിയില്‍ സ്പാനിഷ് രാജ്യാന്തര താരം സോള്‍ നിഗ്വുസാണ് ഗോളടിച്ചത്. പതിനാറ് മത്സരങ്ങളില്‍ 28 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ആറാം സ്ഥാനത്താണ്. 21 പോയിന്റുള്ള ലാസ് പാല്‍മസ് പത്താം സ്ഥാനത്ത്.

സോസിഡാഡ് അഞ്ചാം സ്ഥാനത്ത്

ഗ്രനഡക്കെതിരെ എവേ മാച്ചിലാണ് റയല്‍ സോസിഡാഡ് രണ്ട് ഗോളിന് ജയിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. അമ്പത്താറാം മിനുട്ടില്‍ ബൗറ്റിസ്റ്റയും അറുപത്തൊമ്പതാം മിനുട്ടില്‍ ജിമിനെസ് ലോപസും സോസിഡാഡിനായി ലക്ഷ്യം കണ്ടു. പതിനാറ് മത്സരങ്ങളില്‍ 29 പോയിന്റുമായി സോസിഡാഡ് അഞ്ചാം സ്ഥാനത്ത്. ഒമ്പത് പോയിന്റ് മാത്രമുള്ള ഗ്രനഡ പത്തൊമ്പതാം സ്ഥാനത്ത് റെലഗേഷനില്‍ തുടരുന്നു.

ഗോള്‍ നില

സ്‌പോര്‍ട്ടിംഗ് ഗിജോണ്‍ 1-3 വിയ്യാറയല്‍

അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 ലാസ് പാല്‍മാസ്

ഗ്രനഡ 0-2 റയല്‍ സോസിഡാഡ്‌

Story first published: Sunday, December 18, 2016, 9:24 [IST]
Other articles published on Dec 18, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+