പാരിസ്: ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണിന് തുടക്കം. വമ്പന്മാരായ മൊണാക്കോ വിജയത്തോടെ തുടങ്ങിയപ്പോള്‍ നൈസിന് തോല്‍വി നേരിട്ടു. മുന്‍ ആഴ്സനല്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പാട്രിക് വിയെറ നൈസിന്റെ പരിശീലകനായെത്തിയ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.
'ഞാനന്നേ പറഞ്ഞതാ, കേട്ടില്ല'; ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍
നൈസിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ റെയിംസാണ് വിജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റെയിംസിന്റെ വിജയം. കളിയുടെ രണ്ടാം മിനിറ്റില്‍ മൗസ ഡൗംബിയയാണ് റെയിംസിന്റെ വിജയഗോള്‍ നേടിയത്. മുന്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡറായ വിയെറ ഈ സീസണിലാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് നൈസിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
സീസണിലെ ആദ്യ മല്‍സരത്തില്‍ നാന്റസിനെയാണ് മൊണാക്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മൊണാക്കോയുടെ വിജയം. റോണി ലോപസ്, സ്റ്റീവന്‍ ജോവ്റ്റിക്, റഡാമെല്‍ ഫല്‍കാവോ എന്നിവരാണ് മൊണാക്കോയുടെ സ്കോറര്‍മാര്‍.