ബാഴ്സലോണ: ചിലിയന്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആര്‍ത്യുറോ വിദാലിനെ സ്പാനിഷ് അതികായന്മാരായ ബാഴ്സലോണ റാഞ്ചി. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് വിദാലിനെ ബാഴ്സ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. മൂന്നു വര്‍ഷത്തെ കരാറിലാണ് 31 കാരനായ ചിലിയന്‍ താരം ബാഴ്സയുമായി ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍, വിദാലിന്റെ കരാര്‍ തുക ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.