വാര്‍ സിസ്റ്റത്തിന്റെ കണക്ഷന്‍ മാറ്റി ഫോണ്‍ ചാര്‍ജ് ചെയ്തു; ഫുട്‌ബോള്‍ മത്സരത്തിനിടെ വന്‍ വീഴ്ച
റിയാദ്: മൈതാനത്ത് റഫറിയെ സഹായിക്കേണ്ട വാര്‍ (വിഡിയോ അസിസ്റ്റന്റ് റഫറി) സിസ്റ്റം മത്സരത്തിനിടെ നിലച്ചുപോയാല്‍ എന്തു ചെയ്യും. സൗദി അറേബ്യയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിനിടെയാണ് അത്യപൂര്‍വ സംഭവം അരങ്ങേറിയത്. സൗദി പ്രീമിയര്‍ ലീഗില്‍ അല്‍ നാസര്‍, അല്‍ ഫത്തെയും തമ്മിലുള്ള മത്സരത്തിനിടെ വാര്‍ കമ്പ്യൂട്ടര്‍ ഘടിപ്പിച്ചിരുന്ന കണക്ഷന്‍ ഒരു ജീവനക്കാരന്‍ ഊരിമാറ്റുകയായിരുന്നു.
ജീവനക്കാരന്റെ അശ്രദ്ധമൂലം മത്സരത്തിനിടെ വാര്‍ നിര്‍ത്തിവെച്ചു. ജീവനക്കാരന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടിയായിരുന്നു കേബിള്‍ കണക്ഷന്‍ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജീവനക്കാരനെതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ടില്ല. അത്യധികം സുരക്ഷയോടെയും ശ്രദ്ധയോടെയും ചെയ്യേണ്ടുന്ന കാര്യം തീര്‍ത്തും അശ്രദ്ധമായി കൈകാര്യം ചെയ്തത് ഫുട്‌ബോള്‍ കമ്മറ്റി ഗൗരവത്തോടെയാണ് കാണുന്നത്.

വാര്‍ നിര്‍ത്തിവെച്ചതില്‍ സൗദി ആര്‍ബിട്രേഷന്‍ കമ്മറ്റി കാര്യമായി വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, വാര്‍ സിസ്റ്റം ഇപ്പോഴും ശരിയായ രീതിയിലല്ലെന്ന് സൗദി ആര്‍ബിട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഫെര്‍ണാണ്ടോ ട്രിസാക്കോ വിമര്‍ശിച്ചു. സോഫ്റ്റ് വെയര്‍ ആയ വാറിന് ഇപ്പോഴും പരിമിതികളുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മത്സരത്തില്‍ അല്‍ നാസര്‍ ഒരു ഗോളിന് ജയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications