വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റഷ്യയിലേത് ചരിത്രം തിരുത്തിയ ലോകകപ്പ്... വിഎആര്‍ ഉപയോഗിച്ചത് 440 തവണ!! ഇന്‍ഫാന്റിനോ പറയുന്നത്

440 തവണ വിഎആര്‍ ഉപയോഗിച്ചതായി ഫിഫ പ്രസിഡന്റ്

By Manu
ചരിത്രം തിരുത്തിയ ലോകകപ്പിന് കാരണമായത് വിഎആർ | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സംവിധാനത്തെ പുകഴ്ത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. എക്കാലത്തെയും മികച്ച ലോകകപ്പെന്നാണ് റഷ്യന്‍ ലോകകപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ ഇതിനകം 440 തവണ വിഎആര്‍ ഉപയോഗിച്ചതായി ഇന്‍ഫാന്റിനോ വ്യക്തമാക്കി. 62 മല്‍സരങ്ങളില്‍ 19 റിവ്യൂകളാണ് വിഎആറിലൂടെ തീരുമാനിച്ചത്. ഇനി ഓഫ്‌സൈഡ് ഗോളുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം പുരോഗമിക്കുകയാണ്. വിഎആര്‍ ഫുട്‌ബോളിനെ മാറ്റുകയല്ല, ഫുട്‌ബോളിലെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഫുട്‌ബോളിനെ കൂടുതല്‍ സത്യസന്ധവും സുതാര്യവുമാക്കിയത് വിഎആറാണ്. നല്ല തീരുമാനമെടുക്കാന്‍ റഫറിമാരെ സഹായിക്കുന്നത് വിഎആറാണെന്നും ഇന്‍ഫാന്റിനോ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.

photo

വിഎആര്‍ നിലവില്‍ വന്നതോടെ റഫറിമാരുടെ തീരുമാനത്തില്‍ 99.2 ശതമാനത്തിന്റെയും കൃത്യതയാണ് വന്നത്. റഫറിമാരുടെ 16 തീരുമാനങ്ങളാണ് വിഎആറിലൂടെ തിരുത്തപ്പെട്ടത്. തെറ്റായ 16 തീരുമാനങ്ങളെ ശരിയാക്കി മാറ്റിയത് വിഎആറാണ്. വിഎആര്‍ ഉപയോഗിക്കുന്ന മല്‍സരങ്ങളില്‍ ഇനി ഓഫ്‌സൈഡ് ഗോള്‍ സംഭവിക്കില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 14, 2018, 11:37 [IST]
Other articles published on Jul 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X