വാലന്റൈന്‍സ് ദിനത്തില്‍ അര്‍ദ്ധനഗ്ന സുന്ദരികളുമായി കളത്തിറങ്ങി ഫുട്‌ബോള്‍ താരങ്ങള്‍
ലണ്ടന്‍: വാലന്റൈന്‍സ് ദിനം അതിന്റെ എല്ലാ സന്തോഷത്തോടെയും ആഘോഷിക്കുന്നവരാണ് യൂറോപ്യന്മാര്‍. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരും വാലന്റൈസ് ഡേ ദിനം തങ്ങളുടെ പ്രണയിനികള്‍ക്കൊപ്പമാകും. അത് ചിലപ്പോള്‍ ഭാര്യയോ കാമുകിയോ ആകാം. എന്തായാലും വാലന്റൈന്‍സ് ദിനം സന്തോഷകരമാക്കാന്‍ തങ്ങളാല്‍ ആകുന്നതെല്ലാം അവര്‍ ചെയ്യും.
ഇത്തവണ വാലന്റൈന്‍ ദിനം ഞായറാഴ്ച ആയതിനാല്‍ ആഘോഷങ്ങള്‍ പതിന്മടങ്ങുവര്‍ധിച്ചതായാണ് കണക്ക്. യൂറോപ്പിലെ ഏതാണ്ട് എല്ലാ ഫുട്‌ബോള്‍ ലീഗുകളും നടക്കുന്ന ദിനമായതിനാല്‍ ഗ്രൗണ്ടിലും വാലന്റൈന്‍ ആഘോഷം പൊടിപൊടിച്ചു. ഡച്ച് സെക്കന്റ് ഡിവിഷനിലെ ആര്‍കെസി വാല്‍വിക്ക് ക്ലബ്ബ് ആഘോഷത്തിലെ വ്യത്യസ്തകൊണ്ട് വാര്‍ത്തകളില്‍ സ്ഥാനം നേടുകയും ചെയ്തു.

സാധാരണ രീതിയില്‍ കുട്ടികളുടെ കൈ പിടിച്ച് ഗ്രൗണ്ടിലെത്തുന്ന കളിക്കാര്‍ വാലന്റൈന്‍സ് ദിനത്തില്‍ അര്‍ധ നഗ്നരായ മോഡല്‍ സുന്ദരികളുമായിട്ടായിരുന്നു കളത്തിറങ്ങിയത്. മേനിപ്രദര്‍ശനം നടത്തി മുതിര്‍ന്ന കളിക്കാരുടെ കൈ പിടിച്ച് ഗ്രൗണ്ടിലിറങ്ങിയ സുന്ദരികള്‍ കാണികളുടെ മാത്രമല്ല, ലോക മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റി.
ക്ലബ്ബ് മാനേജ്‌മെന്റാണ് ഫിബ്രുവരി 14ന് വ്യത്യസ്തത കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ഒരു കളിക്കാരന്‍ പറഞ്ഞു. കളിക്കാരും കാണികളും മോഡലുകളുമെല്ലാം ക്ലബ്ബ് മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ സന്തുഷ്ടരാണ്. അവിസ്മരണീയമായ കാഴ്ച നല്‍കിയ ക്ലബ്ബിന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദിപറയുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications