കോപ്പ ഡെല്‍ റെ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; വലന്‍സിയ്ക്ക് കിരീടം
ബാഴ്‌ലോണ: ചാമ്പ്യന്‍സ് ലീഗില്‍നിന്നും അപ്രതീക്ഷിതമായി പുറത്തായതിന്റെ പിന്നാലെ കോപ്പ ഡെല്‍ റെ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ വലന്‍സിയയ്‌ക്കെതിരെ 1-2 എന്ന നിലയിലാണ് ബാഴ്‌സ പരാജയപ്പെട്ടത്. മെസ്സി ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിരയ്‌ക്കെതിരെ വലന്‍സിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
കോപ്പ ഡെല്‍ റെ യില്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്‌സയെ ആദ്യ പകുതിയില്‍ തന്നെ വലന്‍സിയെ ഞെട്ടിച്ചിരുന്നു. കെവിന്‍ ഗെമെയ്‌റോ(21), റോഡ്രിഗോ(33) എന്നിവരായിരുന്നു വലന്‍സിയയ്ക്കായി കിരീടംനേടിയത്. 73-ാം മിനിറ്റില്‍ മെസ്സി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ബാഴ്‌സയ്ക്ക് സമനില ഗോള്‍ കണ്ടെത്താനായില്ല.

ലാ ലീഗ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന വലന്‍സിയ 2007-08 വര്‍ഷത്തിനുശേഷം നേടുന്ന ആദ്യ കോപ്പ ഡെല്‍ റെ കിരീടമാണിത്. ഇതോടെ എട്ടുതവണ ഈ നേട്ടത്തിലെത്താനും അവര്‍ക്കു കഴിഞ്ഞു. മത്സരത്തില്‍ 78 ശതമാനവും പന്ത് കൈവശംവെച്ച ബാഴ്‌സയ്ക്ക കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനായില്ല. അതേസമയം, പ്രത്യാക്രമണങ്ങളിലൂടെ ഗോള്‍നേടുകയെന്ന വലന്‍സിയയുടെ തന്ത്രം പൂര്‍ണ വിജയവുമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications