ലാ ലിഗയില്‍ റയല്‍ വീണു, കിരീടപ്പോരില്‍ ബാഴ്‌സക്കും സെവിയ്യക്കും പുത്തന്‍ പ്രതീക്ഷ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിന്റെ മേധാവിത്വം വലന്‍സിയ ചോദ്യം ചെയ്തു. ഹോംഗ്രൗണ്ടിലെ മത്സരത്തില്‍ വലന്‍സിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍മാഡ്രിഡിനെ പരാജയപ്പെടുത്തി.
ആദ്യ ഒമ്പത് മിനുട്ടിനുളളില്‍ നേടിയ രണ്ട് ഗോളുകളാണ് വലന്‍സിയക്ക് ജയമൊരുക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിന്റെ ആശ്വാസ ഗോള്‍ നേടി. നാലാം മിനുട്ടില്‍ സിമോണ്‍ സാസയുടെ ഗോളിലാണ് വലന്‍സിയ ലീഡെടുത്തത്. അഞ്ച് മിനുട്ടിനുള്ളില്‍ ഫാബിയന്‍ ഒറെലാനയുടെ ഗോളില്‍ ഹോം ടീം ലീഡ് ഇരട്ടിയാക്കി. നാല്‍പ്പത്തിനാലാം മിനുട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റ അപ്പീലിംഗ് റഫറി ചെവിക്കൊണ്ടില്ല. എഴുപത്തിരണ്ട് ശതമാനം ബോള്‍ പൊസഷന്‍ റയലിനായിരുന്നു. എന്നാല്‍, വലന്‍സിയ ഗോളി ഡിയഗോ ആല്‍വസിനെ പരീക്ഷിക്കാന്‍ മാഡ്രിഡ് ക്ലബ്ബിന് സാധിച്ചില്ല.

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ആറ് തുടര്‍ജയങ്ങളുമായി കുതിച്ച റയലിന് ഈ തോല്‍വി കനത്ത പ്രഹരമായി.
22 മത്സരങ്ങളില്‍ 52 പോയിന്റുള്ള റയല്‍ തന്നെയാണ് ഇപ്പോഴും ലാ ലിഗയില്‍ ടോപ് പൊസിഷനിലുള്ളത്. റയലിനേക്കാള്‍ ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 51 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സിദാന്റെ ടീമിനെ വലന്‍സിയ അട്ടിമറിച്ചത് ബാഴ്‌സലോണക്ക് കിരീടം നിലനിര്‍ത്താനുള്ള പുത്തന്‍പ്രതീക്ഷയാണ് നല്‍കുന്നത്. ഇരുപത്തിമൂന്ന് മത്സരങ്ങളില്‍ 26 പോയിന്റുമായി വലന്‍സിയ ലീഗ് ടേബിളില്‍ പതിനാലാം സ്ഥാനത്തേക്ക് കയറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications