Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിന്റെ ഖത്തര്‍ ട്രെയിനിങ് ക്യാമ്പ് റദ്ദാക്കി

ദോഹ: അടുത്ത ലോകകപ്പ് നടക്കാനിരിക്കുന്ന ഖത്തറില്‍ ഫുട്‌ബോള്‍ ക്യാമ്പ് നടത്താനുള്ള പരിപാടി അമേരിക്ക റദ്ദാക്കി. പശ്ചിമേഷ്യയിലെ സ്ഥിതി അശാന്തമായതോടെയാണ് ടീമിന്റെ ഖത്തര്‍ സന്ദര്‍ശനം ഒഴിവാക്കിയത്. ദോഹയിലെ ആസ്പിയര്‍ അക്കാദമിയില്‍ ജനുവരി 5 മുതല്‍ 20 ദിവസത്തെ ക്യാമ്പ് ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി 25 അംഗ ടീമിനെ അമേരിക്കന്‍ പരിശീലകന്‍ ഗ്രെദ് ബെര്‍ഹാര്‍ട്ടര്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഖത്തറിലേക്ക് യാത്രതിരിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് യുഎസ് സോക്കര്‍ ക്യാമ്പ് റദ്ദാക്കിയ വിവരം അറിയിക്കുന്നത്. ഇറാന്‍ സൈനിക ഉദ്യോഗസ്ഥനെ ഇറാഖില്‍വെച്ച് അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് യുദ്ധാന്തരീക്ഷം നിലനില്‍ക്കുകയാണ്. പകരംവീട്ടുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ടീമിന്റെ സുരക്ഷ പരിഗണിച്ച് ക്യാമ്പില്‍ നിന്നും പിന്മാറിയത്.

us-football

ക്യാമ്പ് റദ്ദാക്കിയതോടെ ടീം അംഗങ്ങള്‍ക്ക് മറ്റൊരിടത്ത് പരിശീലനം നല്‍കാനാണ് തീരുമാനം. ഫിബ്രുവരി 1ന് കോസ്റ്റാറിക്കയെ നേരിടാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇതിന് മുന്നോടിയായുള്ള ഒരുക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഖത്തറില്‍ സമീപഭാവിയില്‍തന്നെ ക്യാമ്പ് സംഘടിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ഇക്കാര്യം സംസാരിച്ചെന്നും യുഎസ് സോക്കര്‍ അറിയിച്ചു. 2022ലെ ലോകകപ്പ് ഖത്തറിലാണ് നടക്കുന്നത്. മിഡല്‍ ഈസ്റ്റില്‍ ആദ്യമായി ഫുട്‌ബോള്‍ മാമാങ്കത്തിന് ഒരുക്കം നടക്കുമ്പോള്‍ സമാധാനാന്തരീക്ഷം തകരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Story first published: Saturday, January 4, 2020, 9:43 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+