Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: ക്വാര്‍ട്ടര്‍ ബെര്‍ത്തിന് കാത്തിരിക്കണം, ഉറുഗ്വേയെ പൂട്ടി ജപ്പാന്‍ (2-2)

സാവോപോളോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ വമ്പന്‍ ടീമുകളില്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ക്കു പിന്നാലെ ഉറുഗ്വേയ്ക്കും രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ ക്വാര്‍ട്ടറിലെത്താനായില്ല. ഗ്രൂപ്പ് സി മല്‍സരത്തില്‍ അതിഥികളായെത്തിയ ഏഷ്യന്‍ ടീം ജപ്പാനോടേറ്റ സമനിലയാണ് ഉറുഗ്വേയ്ക്കു തിരിച്ചടിയായത്. മല്‍സരം 2-2ന് അവസാനിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പിലെ അവസാന കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലിക്കെതിരേ ഉറുഗ്വേയ്ക്ക് നിര്‍ണായകമായി മാറി. ഈ കളിയില്‍ ജയിച്ചാല്‍ മാത്രമേ ഉറുഗ്വേയ്ക്കു സാധ്യതയുള്ളൂ.

uruguay

ആദ്യ കളിയില്‍ ഇക്വഡോറിനെ 4-0ന് തകര്‍ത്തു കൊണ്ട് തുടങ്ങിയ ഉറുഗ്വേയ്ക്ക് ഈ മികവ് ജപ്പാനെതിരേ പുറത്തെടുക്കാനായില്ല. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ജപ്പാന്‍ മുന്‍ ചാംപ്യന്‍മാരെ ഞെട്ടിക്കുകയായിരുന്നു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷമാണ് ഉറുഗ്വേ കളിയില്‍ സമനില കൈക്കലാക്കിയത്. ജപ്പാന്റെ രണ്ടു ഗോളുകളും കൊയ് മയോഷിയുടെ വകയായിരുന്നു. സൂപ്പര്‍ താരം ലൂയിസ് സുവാരസും ജോസ് ജിമനെസും ഉറുഗ്വേയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.

25ാം മിനിറ്റിലാണ് മയോഷിയിലൂടെ ജപ്പാന്‍ അക്കൗണ്ട് തുറക്കുന്നത്. എന്നാല്‍ ഈ ലീഡിന് ഏഴു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 32ാം മിനിറ്റില്‍ സുവാരസ് പെനല്‍റ്റിയിലൂടെ ഉറുഗ്വേയെ ഒപ്പമെത്തിച്ചു. വിആറിന്റെ സഹായത്തോടെയാണ് റഫറി പെനല്‍റ്റി നല്‍കിയത്. രണ്ടാം പകുതി തുടങ്ങി 14 മിനിറ്റിനുള്ളില്‍ ജപ്പാന്‍ ലീഡ് തിരിച്ചുപിടിച്ചു. മയോഷി തന്നെയാണ് ഇത്തവണയും ഉറുഗ്വേ വല ചലിപ്പിച്ചത്. എന്നാല്‍ ഉറുഗ്വേ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ഏഴു മിനിറ്റിനുള്ളില്‍ ജിമനെസിലൂടെ ഉറുഗ്വേ വീണ്ടും സമനില പിടിച്ചുവാങ്ങി. ഹെഡ്ഡറിലൂടെയായിരുന്നു താരത്തിന്റെ സമനില ഗോള്‍.

Story first published: Friday, June 21, 2019, 8:59 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+