Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുത്തുകാട്ടി വമ്പന്‍മാര്‍... യുനൈറ്റഡ്, ആഴ്‌സനല്‍, ബയേണ്‍, പിഎസ്ജി മുന്നേറി, റയലിന് സമനില

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍ എന്നിവര്‍ മുന്നേറ്റം നടത്തി.

സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് സമനിലയോടെ വീണ്ടും തിരിച്ചടി നേരിട്ടു.ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും മികച്ച ജയത്തോടെ നില മെച്ചപ്പെടുത്തി.

സാഞ്ചസിന് കന്നി ഗോള്‍

സാഞ്ചസിന് കന്നി ഗോള്‍

ഹോം മാച്ചില്‍ ബേണ്‍ലിയാണ് സിറ്റിയെ 1-1നു പിടിച്ചുനിര്‍ത്തിയത്. 22ാം മിനിറ്റില്‍ ഡാനിലോയുടെ ഗോളില്‍ സിറ്റി ആദ്യം മുന്നിലെത്തിയെങ്കിലും 82ാം മിനിറ്റില്‍ ജൊഹാന്‍ ഗുഡ്മുണ്ട്‌സണ്‍ ബേണ്‍ലിക്ക് സമനില സമ്മാനിച്ചു. സീസണില്‍ സിറ്റിക്കു നേരിടുന്ന മൂന്നാമത്തെ സമനിലയാണിത്.
ഹഡേഴ്‌സ്ഫീല്‍ഡിനെയാണ് യുനൈറ്റഡ് 2-0ന് തകര്‍ത്തത്. പുതുതായി ടീമിലെത്തിയ ചിലിയന്‍ സൂപ്പര്‍ താരം ലെക്‌സിസ് സാഞ്ചസ് യുനൈറ്റഡിനായി കന്നി ഗോള്‍ നേടിയ മല്‍സരം കൂടിയായിരുന്നു ഇത്. റൊമേലു ലുക്കാക്കുവാണ് മറ്റൊരു സ്‌കോറര്‍. ജയത്തോടെ ലീഗില്‍ തലപ്പത്ത് നില്‍ക്കുന്ന സിറ്റിയുമായുള്ള അകലം യുനൈറ്റഡ് 13 പോയിന്റാക്കി കുറച്ചു.

ഓബ അക്കൗണ്ട് തുറന്നു

ഓബ അക്കൗണ്ട് തുറന്നു

ആരണ്‍ റെംസിയുടെ ഹാട്രിക്കില്‍ ആഴ്‌സനല്‍ എവര്‍ട്ടനെ 5-1ന് മുക്കുകയായിരുന്നു. ജനുവരി ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ സ്‌ട്രൈക്കര്‍ പിയറെ എമെറിക് ഓബമെയാങ് ഈ മല്‍സരത്തില്‍ ഗണ്ണേഴ്‌സിനായി അരങ്ങേറി. ആദ്യകളിയില്‍ തന്നെ ഗോള്‍ നേടി താരം അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

വീണ്ടും അവസാന മിനിറ്റ് ഷോക്ക്

വീണ്ടും അവസാന മിനിറ്റ് ഷോക്ക്

സ്‌പെയിനില്‍ ലെവന്റെയ്‌ക്കെതിരേയാണ് റയലിന് 2-2ന്റെ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്. 81ാം മിനിറ്റില്‍ ഇസ്‌കോയുടെ ഗോളില്‍ റയല്‍ ജയം കൊയ്യുമെന്ന് കരുതിയെങ്കിലും 89ാം മിനിറ്റില്‍ ലെവന്റെ ഗോള്‍ മടക്കിയതോടെ റയല്‍ സ്തബ്ധരായി. ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയേക്കാള്‍ 18 പോയിന്റ് പിറകിലായി നാലാംസ്ഥാനത്താണ് റയല്‍.

ബയേണ്‍ ബഹുദൂരം മുന്നില്‍

ബയേണ്‍ ബഹുദൂരം മുന്നില്‍

ജര്‍മന്‍ ലീഗില്‍ കിരീടത്തിലേക്ക് അതിവേഗം മുന്നേറുന്ന ബയേണ്‍ 2-0ന് മെയ്ന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. ഫ്രാങ്ക് റിബറിയുടെയും ഹാമിഷ് റോഡ്രിഗസിന്റെയും ഗോളുകളാണ് ബയേണിന് അനായാസ ജയം നേടിക്കൊടുത്തത്. ജയത്തോടെ ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ബയേണ്‍ തങ്ങളുടെ ലീഡ് 18 പോയിന്റാക്കി ഉയര്‍ത്തുകയും ചെയ്തു.

പിടികൊടുക്കാതെ പിഎസ്ജി

പിടികൊടുക്കാതെ പിഎസ്ജി

ഫ്രഞ്ച് ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ഗ്ലാമര്‍ ടീം പിഎസ്ജി 3-0ന് ലില്ലെയെ കെട്ടുകെട്ടിച്ചു. യൂറി ബെര്‍ക്കിച്ചെ, സൂപ്പര്‍ താരം നെയ്മര്‍, ജിയോവാനി ലോ സെല്‍സോ എന്നിവരാണ് പിഎസ്ജിക്കായി വലകുലുക്കിയത്. പിഎസ്ജിക്ക് ഇപ്പോള്‍ ലീഗിലെ രണ്ടാംസ്ഥാനക്കാരായ മാഴ്‌സെയ്ക്കു മേല്‍ 11 പോയിന്റിന്റെ ലീഡുണ്ട്.

Story first published: Sunday, February 4, 2018, 8:49 [IST]
Other articles published on Feb 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+