ലക്ഷ്യം പിഴച്ച് കൊളംബിയ; ക്യാപ്റ്റന്റെ ഇരട്ടഗോളുമായി ജർമ്മനി ക്വാർട്ടറിൽ!
ദില്ലി: ജര്‍മനി അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. കൊളംബിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ജര്‍മന്‍ യുവനിര അവസാന എട്ടിലെത്തിയത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ജർമ്മൻ ക്യാപ്റ്റൻ ജാന്‍ ഫിയറ്റ് ജര്‍മനിയെ മുന്നിലെത്തിച്ചു.
അതേസമയം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് കൊളംബിയക്ക് തിരിച്ചടിയായത്. കളിയുടെ 39-ാം മിനിറ്റില്‍ യാന്‍ ബിസെക്ക് ലക്ഷ്യം കണ്ടു. കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത ബിസെക്കിന് ലക്ഷ്യം തെറ്റിയില്ല.രണ്ടാം പകുതിയും ജര്‍മനിയുടെ ഗോളോടെയാണ് തുടങ്ങിയത്.

49-ാം മിനിറ്റില്‍ ജോണ്‍ യെബോഹ് ലീഡ് മൂന്നാക്കി ഉയര്‍ത്തി. തുടർന്ന് 65-ാം മിനിറ്റിലായിരുന്നു അവസാന ഗോൾ പിറന്നത്. ഗോൾ ലക്ഷ്യത്തിലെത്തിക്കാൻ കൊളംബിയയ്ക്ക് നിരവധി അവസരങ്ങൽ ലഭിച്ചിരുന്നു. എന്നാൽ ഒന്നും തന്നെ ലക്ഷ്യത്തിലെത്തിക്കാൻ കൊളംബിയയ്ക്ക് സാധിച്ചില്ല. ഫൗളുകൾ നിറഞ്ഞ മത്സരത്തിൽ ആറു മഞ്ഞ കാർഡുകളാണ് പിറന്നത്. ജയത്തോടെ ക്വാർട്ടറിൽ കടന്ന ജർമനിയുടെ അടുത്ത എതിരാളികൾ ബ്രസീലോ ഹോണ്ടുറസോ ആയിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications