ആഘോഷത്തിമര്‍പ്പില്‍ കൊച്ചി.... വിശ്വകിരീടം 3 ദിവസം കൊച്ചിയില്‍, വന്‍ വരവേല്‍പ്പ്
കൊച്ചി: അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കൊച്ചിയൊരുങ്ങി. ലോകകപ്പ് ട്രോഫി പര്യടനത്തിന്റെ ഭാഗമായി ഇന്നു കൊച്ചിയിലെത്തി. കായിക മന്ത്രി എസി മൊയ്തീനാണ് കൗരാര വിശ്വജേതാക്കളെ കാത്തിരിക്കുന്ന കിരീടം ഏറ്റുവാങ്ങിയത്. 24 വരെ ട്രോഫി കൊച്ചിയില്‍ തന്നെയുണ്ടാവും.
രാവിലെ 10.45 ഓടെയാണ് ലോകകിരീടം മല്‍സരവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത്. വൈകീട്ട് മൂന്നു മണി വരെ പൊതുജനങ്ങള്‍ക്ക് ഇവിടെയെത്തി ട്രോഫി വീക്ഷിക്കാന്‍ അവസരമുണ്ട്. സ്റ്റേഡിയത്തിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലൂടെയായിരിക്കും പ്രവേശനം.

ശനിയാഴ്ച കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിലായിരിക്കും ട്രോഫി. ഇവിടെ ഫിഫ ഇലവന്‍ മില്യണ്‍ സംസ്ഥാനതല ഫുട്‌ബോള്‍ ഫെസ്റ്റും അരങ്ങേറുന്നുണ്ട്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ വിദ്യാര്‍ഥികള്‍ക്കു ട്രോഫി കാണാന്‍ അനുവാദം ലഭിക്കും. 24ന് വൈകീട്ട് ആറു വരെ ഫോര്‍ട്ട് കൊച്ചി വാസ്‌കോ ഡാ ഗാമ സ്‌ക്വയറിലാവും ട്രോഫി അവസാനമായി എത്തുക. സമാപനച്ചടങ്ങളുകളും ഇവിടെ തന്നെയാണ് നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications