Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 17 ലോകകപ്പ്; അര്‍ജന്റീനയും സ്‌പെയ്‌നും ഇറ്റലിയും നോക്കൗട്ടില്‍

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീന, സ്‌പെയ്ന്‍, ഇറ്റലി, പരാഗ്വായ് ടീമുകള്‍ നോക്കൗട്ട് റൗണ്ടിലെത്തി. ഗ്രൂപ്പുകളിലെ തങ്ങളുടെ അവസാന മത്സരത്തില്‍ അര്‍ജന്റീന തജിക്കിസ്താനേയും(3-1), സ്‌പെയ്ന്‍ കാമറൂണിനേയും (2-0), പരാഗ്വായ് ഇറ്റലിയേയും (2-1) മെക്‌സിക്കോ സൊളോമന്‍ ഐലന്റിനേയും (8-0) തോല്‍പ്പിച്ചു.

ഗ്രൂപ്പ് ഇ യില്‍ അര്‍ജന്റീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിജയികള്‍ക്കായി ഫ്രാങ്കോ ഒറാസ്‌കോ(38, 78) ഇരട്ടഗോള്‍ നേടി. മാറ്രിയാസ് ഗോഡോയി(89)യുടെ വകയാണ് മറ്റൊരു ഗോള്‍. തജിക്കിസ്താനിനുവേണ്ടി റുസ്തം സോയ്‌റോവ്(81) ഒരു ഗോള്‍ മടക്കി. ഇതേ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌പെയ്‌നും വിജയം കണ്ടെത്തി. ഫെര്‍ണാണ്ടസ്(21), കൗറോമ(42) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ഗ്രൂപ്പില്‍ 7 പോയന്റ് വീതമുള്ള സ്‌പെയ്‌നും അര്‍ജന്റീനയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. തജിക്കിസ്താന്‍ 3 പോയന്റ് നേടിയപ്പോള്‍ കാമറൂണ്‍ ഒരു പോയന്റുപോലുമില്ലാതെയാണ് മടങ്ങുന്നത്.

under17 world cup

ഗ്രൂപ്പ് എഫ് ല്‍ ഇറ്റലിക്കെതിരെ അട്ടിമറി ജയമാണ് പരാഗ്വായ് സ്വന്തമാക്കിയത്. ഗാര്‍സെറ്റ(37), മോണ്‍സോണ്‍(51) എന്നിവര്‍ വിജയികള്‍ക്കായും ലൊറെന്‍സോ പിറോല(3) ഇറ്റലിക്കായും സ്‌കോര്‍ ചെയ്തു. ഇതേ ഗ്രൂപ്പില്‍ മെക്‌സിക്കോ സൊളോമന്‍ ഐലന്‍ഡിനെതിരെ എട്ടുഗോള്‍ ജയം നേടിയെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായി. 7 പോയന്റുമായി പരാഗ്വായും 6 പോയന്റുമായി ഇറ്റലിയുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്. മെക്‌സിക്കോ 4 പോയന്റുമായി മൂന്നാം സ്ഥാനത്തായി.

Story first published: Monday, November 4, 2019, 9:35 [IST]
Other articles published on Nov 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+