Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 17 ലോകകപ്പ്; ഫ്രാന്‍സ് നോക്കൗട്ടില്‍, ജയത്തോടെ ചിലിയും

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സ് നോക്കൗണ്ട് റൗണ്ട് ഉറപ്പിച്ചു. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ സൗത്ത് കൊറിയയെ 3-1നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ചിലി ഹെയ്തിക്കെതിരെ 4-2ന്റെ വിജയം സ്വന്തമാക്കി. ഗ്രൂപ്പില്‍ രണ്ട് കളികളും ജയിച്ച് ആറു പോയന്റുമായാണ് ഫ്രാന്‍സ് നോക്കൗട്ട് ഉറപ്പിച്ചത്.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫ്രാന്‍സിനുവേണ്ടി മുയിന്‍ഗ(17) പെംബലെ(42), ലിഹാജി(78) എന്നിവര്‍ സ്‌കോര്‍ ചെയ്തു. 89-ാം മിനിറ്റില്‍ സങ് ബിന്‍ ജിയോങ് ആണ് കൊറിയയുടെ ആശ്വാസഗോള്‍ നേടിയത്. ചിലിക്കുവേണ്ടി റോജാസ് സമോറ(11), ഡബൗര്‍നെയ്‌സ്(52), ടാറ്റി ഡിയാസ്(89) എന്നിവര്‍ സ്‌കോര്‍ ചെയ്തു. സെനസിന്റെ(45) സെല്‍ഫ് ഗോളും ചിലിക്ക് തുണയായി. സാമുവേല്‍ ജിയാന്റി(37), ജോലികോയര്‍(55) എന്നിവരാണ് ഹെയ്തിയുടെ സ്‌കോറര്‍മാര്‍. ഒരു ജയവുമായി 3 പോയന്റുള്ള ചിലിക്ക് അടുത്ത മത്സരം നിര്‍ണായകമാകും.

franceu17wc

ഗ്രൂപ്പ് ഡി യില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനോട് 3-1ന് തോല്‍വി ഏറ്റുവാങ്ങി. മാറ്റര്‍ സാര്‍(47, 87), ബലാദെ(90+5) എന്നിവര്‍ വിജയികള്‍ക്കായി വലകുലുക്കി. ബാന്നിസ്(10) നെതര്‍ലന്‍ഡ്‌സിനായും സ്‌കോര്‍ ചെയ്തു. ഇതേ ഗ്രൂപ്പില്‍ യുഎസ്സും ജപ്പാനും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. രണ്ടു കളികള്‍ ജയിച്ച സെനഗല്‍ നോക്കൗട്ടിലെത്തിയപ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി ജപ്പാനും അടുത്ത റൗണ്ട് സജീവമാക്കി. അതേസമയം, രണ്ട് കളികളിലും തോറ്റ നെതര്‍ലന്‍ഡ്‌സ് പുറത്തായി.

Story first published: Thursday, October 31, 2019, 11:27 [IST]
Other articles published on Oct 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+