Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 17 ലോകകപ്പ്; മെക്‌സിക്കോയും നെതര്‍ലന്‍ഡ്‌സും സെമിയില്‍

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സും മെക്‌സിക്കോയും സെമി ഫൈനലില്‍ കടന്നു. നെതര്‍ലന്‍ഡ്‌സ് പരാഗ്വയേയും (4-1), മെക്‌സിക്കോ സൗത്ത് കൊറിയയേും (1-0) തോല്‍പ്പിച്ചു. നവംബര്‍ 15ന് നടക്കുന്ന സെമിയില്‍ നെതര്‍ലന്‍ഡ്‌സും മെക്‌സിക്കോയും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടക്കുന്ന മറ്റു ക്വാര്‍ട്ടറുകളില്‍ സ്‌പെയ്ന്‍ ഫ്രാന്‍സിനേയും ഇറ്റലി ബ്രസീലിനേയും നേരിടും.

പരാഗ്വായ്‌ക്കെതിരെ ഗംഭീര പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച നെതര്‍ലന്‍ഡ്‌സ് 25 തവണ എതിര്‍ പാളയത്തില്‍ ഷോട്ടുകളുതിര്‍ത്തു. 15 തവണയാണ് പരാഗ്വായ് ഗോളാക്രമണത്തിന് ശ്രമിച്ചത്. നെതര്‍ലന്‍ഡ്‌സിനായി കി ജന ഹൊയേവര്‍(30), ഹന്‍സെന്‍(40), ജെസെയ്‌റോ ബ്രാഫ്(77), നാസി ഉനുവര്‍(86) എന്നിവര്‍ ഗോള്‍ നേടി. ഗ്രാസെറ്റെ(45+1)യുടെ വകയായിരുന്നു പരാഗ്വയുടെ ആശ്വാസഗോള്‍.

football

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മെക്‌സിക്കോ സൗത്ത് കൊറിയയെ മറികടന്നത്. വിജയികള്‍ക്കായി അവില വേഗ(7) ഗോള്‍ നേടി. 12 തവണ സൗത്ത് കൊറിയയും 13 തവണ മെക്‌സിക്കോയും ഗോള്‍ശ്രമം നടത്തി. ഇരു ടീമുകളും പന്ത് കൈവശം വെക്കുന്നതിലും ഏറെക്കുറെ തുല്യതപാലിച്ചു. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് സൗത്ത് കൊറിയയ്ക്ക് തിരിച്ചടിയായത്.

Story first published: Monday, November 11, 2019, 11:50 [IST]
Other articles published on Nov 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+