റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫണ്ടര് 17 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്, സൗത്ത് കൊറിയ ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ കൊറിയ ങ്കോളയേയും(1-0), നെതര്‍ലന്‍ഡ്സ് നൈജീരിയയേയും(3-1) തോല്‍പ്പിച്ചു. നാളെ നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോ ജപ്പാനേയും സ്പെയ്ന്‍ സെനഗലിനേയും നേരിടും.
അങ്കോളയ്ക്കെതിരായ മത്സരത്തിന്റെ 33-ാം മിനിറ്റില്‍ മിന് സിയോ ചോയ് ആണ് ഗോള്‍ നേടിയത്. ഗോളാക്രമണത്തിലും പന്തടക്കത്തിലും അങ്കോളയാണ് കരുത്തുകാട്ടിയത്. 13 തവണ അങ്കോള കൊറിയന്‍ വല ലക്ഷ്യമാക്കിയെങ്കിലും ഒരു ഗോള്‍പോലും നേടാനായില്ല. ആറു ഷോട്ടുകളാണ് കൊറിയ തൊടുത്തത്. ഇതില്‍ ഒരു ഗോള്‍ നേടിയ ടീം മികച്ച പ്രതിരോധക്കളിയാണ് പിന്നീട് പുറത്തെടുത്തത്.
ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനും ഡോട്ട്മുണ്ടിനും ജയം, ബാഴ്സയ്ക്കും ചെല്‍സിക്കും സമനില
ആഫ്രിക്കന്‍ കരുത്തര്‍ക്കെതിരെ മികച്ച പ്രകടനമാണ് നെതര്‍ലന്‍ഡ്സ് കാഴ്ചവെച്ചത്. സോന്ജേ ഹന്സന് ടീമിനായി ഹാട്രിക് നേടി. 4, 15, 80 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. നൈജീരിയയ്ക്കുവേണ്ടി ഒലുസേഗന്(12) ആണ് ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. പന്ത് കൈവശം വെക്കുന്നതില്‍ ഇരു ടീമുകളും തുല്യത പാലിച്ചെങ്കിലും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത് നൈജീരിയയായിരുന്നു. എന്നാല്‍, പ്രതിരോധത്തിന്റെ മികവില്‍ നെതര്‍ലന്‍ഡ്സ് ജയം സ്വന്തമാക്കി.