വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 17 ലോകകപ്പ്; ബ്രസീലിനും നൈജീരിയയ്ക്കും തകര്‍പ്പന്‍ വിജയം

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിനും നൈജീരിയയ്ക്കും ജയം. ഗ്രൂപ്പില്‍ എ യില്‍ മത്സരിക്കുന്ന ബ്രസീല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനേയാണ് പരാജയപ്പെടുത്തിയത്. ജോര്‍ഗെ(19), മാഗ് നോ(80), സില്‍വ റോസ(90+1) എന്നിവരാണ് സ്‌കോറര്‍മാര്‍. 42-ാം മിനിറ്റില്‍ ബ്രസീല്‍ താരം കൗട്ടോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിട്ടും ന്യൂസിലന്‍ഡിന് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തില്‍ അങ്കോള 2-1ന് കാനഡയെ തോല്‍പ്പിച്ചു. കബാക്ക(31), സന്‍സ(90+4) എന്നിവരാണ് അങ്കോളയുടെ ഗോള്‍ നേടിയത്. റസ്സല്‍ റോവെ(49) കാനഡയ്ക്കായും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ രണ്ടു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബ്രസീല്‍ രണ്ട് ജയവുമായി ഒന്നാം സ്ഥാനത്താണ്. അങ്കോളയും രണ്ടുജയം നേടി 6 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

football

ശിക്ഷ കുറഞ്ഞുപോയി, ഷാക്വിബിനോട് സഹതാപമില്ല!! തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ശിക്ഷ കുറഞ്ഞുപോയി, ഷാക്വിബിനോട് സഹതാപമില്ല!! തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

ഗ്രൂപ്പ് ബിയില്‍ നൈജീരിയ ഇക്വഡോറിനെ 3-2ന് പരാജയപ്പെടുത്തി. ഇബ്രാഹിം സെയ്ദ്(5, 84, 89) നൈജീരിയയ്ക്കായി ഹാട്രിക് നേടി. മിന മെന്‍ഡോസ(56) ഇക്വഡോറിനായി വലകുലുക്കി. ജിനഡു(10) സെല്‍ഫ് ഗോളും ഇക്വഡോറിന്റെ അക്കൗണ്ടിലുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയിലും ഹംഗറിയും 2-2ന് സമനിലയില്‍ പിരിഞ്ഞു. ബോട്ടിക്(69), വാട്ട്‌സ്(74) എന്നിവര്‍ ഓസ്‌ട്രേലിയയ്ക്കായും ബരാത്(14), സുയ്‌ഗെബര്‍(20) ഹംഗറിക്കായും ഗോള്‍ നേടി. ഗ്രൂപ്പില്‍ രണ്ട് കളികളിലും ജയിച്ച് 6 പോയന്റുമായി നൈജീരിയ ഒന്നാം സ്ഥാനത്താണ്. ഒരു കളി ജയിച്ച ഇക്വഡോര്‍ രണ്ടാമതുണ്ട്. ഓരോ സമനിലയുമായി ഓസ്‌ട്രേലിയയും ഹംഗറിയും മൂന്നും നാലും സ്ഥാനത്താണ്.

Story first published: Wednesday, October 30, 2019, 14:11 [IST]
Other articles published on Oct 30, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X