അണ്ടര്‍ 17 ലോകകപ്പ്; സ്‌പെയിനിനെ തകര്‍ത്ത് ഫ്രാന്‍സും ഇറ്റലിയെ മറികടന്ന് ബ്രസീലും സെമിയില്‍
റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സും ബ്രസീലും സെമി ഫൈനലില്‍ കടന്നു. ഫ്രാന്‍സ് സ്‌പെയിനിനെ 6-1 തകര്‍ത്തപ്പോള്‍ ഇറ്റലിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. നവംബര്‍ 15ന് നടക്കുന്ന സെമിയില്‍ ബ്രസീലും ഫ്രാന്‍സും ഏറ്റുമുട്ടും. നേരത്തെ നെതര്‍ലന്‍ഡ്‌സും മെക്‌സിക്കോയും സെമിയില്‍ കടന്നിരുന്നു.
സ്‌പെയിനിനെതിരെ ഗംഭീര പ്രകടനമാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്. പന്തടക്കത്തില്‍ ടീം പിറകിലായെങ്കിലും കൂടുതല്‍ ആക്രമണം നടത്തിയ ഫ്രാന്‍സ് കിട്ടിയ അവസരം മുതലെടുക്കുകയും ചെയ്തു. കൊവാസി(21), എംബുക്കു(36), ലിഹാജി(46), തിമോത്തി പെംബലെ(54), ജോര്‍ജിനോ റട്ടര്‍(59), ആദില്‍ ഔക്കിഷെ(90+3) എന്നിവരാണ് ഫ്രാന്‍സിനുവേണ്ടി ഗോള്‍ നേടിയത്. കരാബിനെറ്റ്(9) സ്‌പെയിനിനായും സ്‌കോര്‍ ചെയ്തു.

ഇറ്റലിക്കെതിരെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടത്തിലൂടെയാണ് ബ്രസീല്‍ സെമി ഉറപ്പിച്ചത്. ഡോസ് റെയ്‌സ്(6), മാര്‍ട്ടിന്‍സ് പെഗ് ലോ(40) എന്നിവര്‍ ബ്രസീലിനായി വലകുലുക്കി. മറുവശത്ത് ഇറ്റലിക്ക് ഒട്ടേറെ അവസരങ്ങള്‍ മെനഞ്ഞെടുക്കാനായെങ്കിലും ഗോള്‍ അകന്നുനിന്നു. മുന്നേറ്റനിര അവസരത്തിനൊത്തുയരാത്തതാണ് ഇറ്റലിക്ക് തിരിച്ചടിയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications