Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയ്‌നില്‍ ബാഴ്‌സയുടെ തേരോട്ടം തുടരുന്നു, സെവിയ്യയെ വലന്‍സിയ തകര്‍ത്തു

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് ജയം. മലാഗയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സ ലാലിഗ ടേബിളില്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നത്.രണ്ടാം മിനുട്ടില്‍ ഡിയോലോഫുവും അമ്പത്താറാം മിനുട്ടില്‍ ആന്ദ്രെ ഇനിയെസ്റ്റയും ബാഴ്‌സലോണക്കായി സ്‌കോര്‍ ചെയ്തു.

രണ്ടാം മിനുട്ടില്‍ ജെറാര്‍ഡ് ഡിലോഫു നേടിയ ഗോള്‍ ബാഴ്‌സലോണയില്‍ അദ്ദേഹത്തിന്റെ ആദ്യ ഗോളാണ്. ലുകാസ് ഡിഗ്നെയുടെ പാസിലാണ് ഗോള്‍. ആന്ദ്രെ ഇനിയെസ്റ്റ ബാഴ്‌സക്കായി ഒരുവര്‍ഷത്തിന് ശേഷം ഗോള്‍ നേടിയതും ശ്രദ്ധേയം. 2016 സെപ്തംബറില്‍ ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെതിരെ ഗോള്‍ നേടിയതിന് ശേഷം ഇനിയെസ്റ്റയുടെ ഗോള്‍ പിറക്കുന്നത് ഇപ്പോഴാണ്.

football1

ലെവന്റെയും ഗെറ്റഫെയും ഓരോ ഗോള്‍ വീതം നേടി സമനിലയായപ്പോള്‍ റയല്‍ ബെറ്റിസ് 2-0ന് അലാവ്‌സിനെ തോല്‍പ്പിച്ചു. വലന്‍സിയ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ത്തു.

ലീഗില്‍ ഒമ്പത് മത്സരങ്ങളില്‍ എട്ട് കളിയും ജയിച്ച ബാഴ്‌സ 25 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 21 പോയിന്റുള്ള വലന്‍സിയ രണ്ടാം സ്ഥാനത്തും പതിനേഴ് പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന് പതിനാറ് പോയിന്റ്.


ഗോള്‍ നില...

വലന്‍സിയ 4-0 സെവിയ്യ

ബാഴ്‌സലോണ 2-0 മലാഗ

ലെവന്റെ 1-1 ഗെറ്റഫെ

റയല്‍ ബെറ്റിസ് 2-0 അലാവ്‌സ്

Story first published: Sunday, October 22, 2017, 15:33 [IST]
Other articles published on Oct 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+