Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ടീമിനുവേണ്ടി പ്രമുഖ മോഡല്‍ വസ്ത്രമഴിച്ചു

സപോറിയ: തന്റെ ഇഷ്ട ഫുട്‌ബോള്‍ ടീം സാമ്പത്തികമായി പ്രതിസന്ധിയിലായപ്പോള്‍ പ്രമുഖ മോഡല്‍ വസ്ത്രമഴിച്ചുള്ള ഫോട്ടോ ഷൂട്ടിലൂടെ പണം സമ്പാദിച്ചു നല്‍കുന്നു. യുക്രൈനിലെ ആന്‍ജലീന പെട്രോവ എന്ന മോഡലാണ് യുക്രൈന്‍ ടീം മെറ്റലു സപോറിയ എന്ന ഫുട്‌ബോള്‍ ടീമിനുവേണ്ടി അര്‍ധനഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത്.

ക്ലബ്ബിന്റെ സ്‌റ്റേഡിയത്തിനകത്തുവെച്ച് ഹോം ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഫോട്ടോ ഷൂട്ട്. മാറിടങ്ങള്‍ കാട്ടിയും മറ്റും ഗ്രൗണ്ടിലെ പച്ചപ്പനു മുകളിലും ഗോള്‍വലയ്ക്കു മുന്നിലുമൊക്കെയായി ആന്‍ജലീനയുടെ സൗന്ദര്യം ക്യാമറയ്ക്കുള്ളിലായതോടെ കോടിക്കണക്കിന് രൂപ ഇതിലൂടെ സമ്പാദ്യമായി ഒഴുകിയെത്തുമെന്നാണ് ക്ലബ്ബിന്റെ കണക്കു കൂട്ടല്‍.

model-football

ആന്‍ജലീനയുടെ സ്‌പെഷല്‍ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ക്ലബ്ബ് വില്‍പനയ്ക്ക് എത്തിച്ചു കഴിഞ്ഞു. കൂടാതെ ഇവയുടെ സുവനീര്‍ പുറത്തിറക്കി ലേലത്തില്‍ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ക്ലബ്ബിന്റെ അവസ്ഥ അത്രയും പരിതാപകരമായതുകൊണ്ടാണ് ഇത്തരമൊരു ഫണ്ട് ശേഖരണ രീതിയിലേക്ക് കടക്കേണ്ടിവന്നതെന്ന് ക്ലബ്ബ് അധികൃതര്‍ പറയുന്നു.

യുക്രൈന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ നിന്നായി കേവലം 3 പോയന്റുമായി ഏറ്റവും പിന്നിലാണ് ക്ലബ്ബിന്റെ സ്ഥാനം. മികച്ച കളിക്കാരെയോ കോച്ചിനെയോ കണ്ടെത്താനുള്ള സാമ്പത്തികസ്ഥിതി ക്ലബ്ബിന് ഇല്ലാത്തതാണ് തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത്.

Story first published: Wednesday, October 7, 2015, 9:01 [IST]
Other articles published on Oct 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+