നാഗ്ജി ഫുട്‌ബോള്‍: ഉക്രൈന്‍ ക്ലബ്ബിന് ഉഗ്രന്‍ ജയം
കോഴിക്കോട്: നാഗ്ജി ഫുട്‌ബോല്‍ ടൂര്‍ണമെന്റില്‍ ഉക്രൈന്‍ ക്ലബ്ബായ നിപ്രോവിന് ജയം. ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നിപ്രോ തോല്‍പ്പിച്ചത്.
യൂറോപ്യന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയ കാണികളെ നിരാശരാക്കുന്ന പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. ഐറിഷ് ഫുട്‌ബോളിന്റെ പാരമ്പര്യ ആക്രമണരീതി ഉപേക്ഷിച്ച റോവേഴ്‌സിന് അര്‍ഹിച്ച തോല്‍വി തന്നെയാണ് ലഭിച്ചത്.

കുറച്ചെങ്കിലും ആക്രമിച്ച കളിച്ച നിപ്രോ ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി. 31-ാം മിനിറ്റില്‍ വിലാഡി സഌവ് ആണ് നിപ്രോക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ നിപ്രോക്കായി പകരക്കാരനായി ഇറങ്ങിയ വിറ്റാലിയാണ് നിപ്രോയുടെ ലീഡ് രണ്ടായി ഉയര്‍ത്തിയത്.
പറയത്തക്ക നീക്കങ്ങള്‍ കുറവായിരുന്ന മത്സരത്തില്‍ കളിയുടെ അവസാന പത്ത് മിനിറ്റ് മാത്രമാണ് റോവേഴ്‌സ് ഉണര്‍ന്ന് കളിച്ചത്. എന്നാല്‍ ആശ്വാസ ഗോള്‍ പോലും നേടാന്‍ അവര്‍ക്കു സാധിച്ചതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications