സൂറിച്ച്: അഴിമതി ആരോപണ വിധേയനായ ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ മുഖത്തേക്ക് ഡോളര്‍ നോട്ടു കെട്ടുകള്‍ വാരിയെറഞ്ഞു. ഫിഫയുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. പണത്തോടുള്ള ആര്‍ത്തിയാണ് അഴിമതി നടത്താന്‍ കാരണമാകുന്നതെന്ന അര്‍ഥത്തിലായിരുന്നു യുവാവ് ഡോളറുകള്‍ വലിച്ചെറിഞ്ഞത്.
ബിട്ടീഷ് കൊമേഡിയനായ സിമണ്‍ ബ്രോഡ്കിനാണ് നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. നോട്ടുകെട്ടുകള്‍ വ്യാജനാണെന്ന് റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താ സമ്മേളനം അലങ്കോലമായിതിനെ തുടര്‍ന്ന് ലീ നെന്‍സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി.

അഴിമതിക്കെതിരായ ശബ്ദമുയര്‍ത്തുകയാണെന്ന് ലീ പറയുന്നുണ്ടെങ്കിലും പ്രശസ്തി പിടിച്ചു പറ്റാനാണ് ഇയാളുടെ ശ്രമമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതാദ്യമായല്ല ഇയാള്‍ക്കെതിരെ ആരോപണം ഉയരുന്നത്. നേരത്തെ ലണ്ടനില്‍ നടന്ന ഒരു പരിപാടിയും ലീ അലങ്കോലമാക്കിയതായി പറയുന്നു. ഇദ്ദേഹം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്.
പരിപാടി അലങ്കോലമായെങ്കിലും അല്‍പം വൈകി വാര്‍ത്താസമ്മേളനം പുന:രാരംഭിച്ചു. സെപ് ബ്ലാറ്റര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സെപ് ബ്ലാറ്ററെ തന്നെ തെരഞ്ഞെടുത്തെങ്കിലും യുറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവര്‍ അതിനെതിരെ രംഗത്തെത്തിയതോടെ ബ്ലാറ്റര്‍ രാജിവെച്ചൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.