Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്: ലെസ്റ്ററിനും എസി മിലാനും സമനില, ആഴ്‌സണലിനും ടോട്ടനത്തിനും ജയം

ബ്രാഗ: യൂറോപ്പാ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ബ്രാഗ. സന്ദര്‍ശകരായ ലെസ്റ്ററിനെ ബ്രാഗ 3-3 എന്ന നിലയിലേക്ക് തളച്ചിടുകയായിരുന്നു. ഗ്രൂപ്പ് ജിയിലെ വാശിയേറിയ പോരാട്ടത്തില്‍ സമനില വഴങ്ങിയെങ്കില്‍ ലെസ്റ്ററാണ് ഗ്രൂപ്പില്‍ തലപ്പത്ത്. 3-4-2-1 ഫോര്‍മേഷനിലിറങ്ങിയ ലെസ്റ്ററെ 4-4-2 ഫോര്‍മേഷനിലാണ് ബ്രാഗ തളച്ചത്.

മത്സരം

അലി ഇല്‍മുസ്രാതി (4),പൗലീഞ്ഞോ (24),ഫ്രാന്‍സെര്‍ജിയോ (91) എന്നിവര്‍ ബ്രാഗയ്ക്കായി വലകുലുക്കിയപ്പോള്‍ ഹാര്‍വി ബേണ്‍സ് (9),ലൂക്ക് തോമസ് (79),ജാമി വാര്‍ഡി (95) എന്നിവരാണ് ലെസ്റ്ററിനായി വലകുലുക്കിയത്. ഇഞ്ചുറി ടൈമിലാണ് രണ്ട് ഗോളുകള്‍ പിറന്ന് മത്സരം സമനിലയിലായത്.

സമനില

ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍എസി മിലാനും സമനില കുരുക്ക് നേരിട്ടു. ലില്ലിയാണ് മിലാനെ 1-1 സമനിലയില്‍ കുടുക്കിയത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. 46ാം മിനുട്ടില്‍ സാമു കാസ്റ്റിലിജോ എസി മിലാനെ മുന്നിലെത്തിച്ചപ്പോള്‍ 65ാം മിനുട്ടില്‍ ജൊനാഥന്‍ ബാംബയാണ് ലില്ലിക്കായി വലകുലുക്കിയത്. 58 ശതമാനം പന്തടക്കത്തില്‍ എസി മിലാന്‍ മുന്നിട്ട് നിന്നെങ്കിലും 4നെതിരേ 13 ഗോള്‍ശ്രമവുമായി ലില്ലിആക്രമണത്തില്‍ കൈയടി നേടി. ഗ്രൂപ്പില്‍ ലില്ലിയാണ് തലപ്പത്ത്. എസി മിലാന്‍ രണ്ടാം സ്ഥാനത്തും.

ടോട്ടനം

ഗ്രൂപ്പ് ജെയില്‍ ടോട്ടനം ലൂഡോഗോരറ്റ്‌സിനെ 4-0ന് തകര്‍ത്തു. 4-5-1 ഫോര്‍മേഷനിലിറങ്ങിയ എതിരാളികളെ 4-3-3 ഫോര്‍മേഷനിലാണ് ടോട്ടനം തകര്‍ത്തത്. ഹാരി കെയ്‌നില്ലാതെ ഇറങ്ങിയ ടോട്ടനത്തിനുവേണ്ടി 16ാം മിനുട്ടില്‍ കാര്‍ലോസ് വിനീഷ്യസ് ആദ്യ ഗോള്‍ നേടി. 34ാം മിനുട്ടില്‍ കാര്‍ലോസ് വിനീഷ്യസ് ഒരിക്കല്‍ക്കൂടി ടോട്ടനത്തിനായി വലകുലുക്കി. ഹാരി വിന്‍ക്‌സ് (63),ലൂക്കാസ് (73) എന്നിവരാണ് ടോട്ടനത്തിന്റെ രണ്ട് ഗോളുകള്‍ നേടിയത്. 63 ശതമാനം പന്തടക്കിവെച്ച് 25 ഗോള്‍ശ്രമമാണ് ടോട്ടനം നടത്തിയത്.

ആഴ്‌സണലും വമ്പന്‍ ജയം നേടി

ഗ്രൂപ്പ് എഫില്‍ നാപ്പോളിയും ജയിച്ചു. റീജിക്കയെ 2-0നാണ് നാപ്പോളി തോല്‍പ്പിച്ചത്. പൊലീറ്റാനോ (41),ലൊസാനോ (75) എന്നിവരാണ് നാപ്പോളിക്കായി വലകുലുക്കിയത്. 64 ശതമാനം പന്തടക്കിവെച്ച് 12നെതിരേ 23 ഗോള്‍ശ്രമമാണ് നാപ്പോളി നടത്തിയത്. ഗ്രൂപ്പില്‍ നാപ്പോളിയാണ് തലപ്പത്ത്. ഗ്രൂപ്പ് ബിയില്‍ ആഴ്‌സണലും വമ്പന്‍ ജയം നേടി. മോല്‍ഡിയെ 3-0നാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്.

രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളും പിറന്നത്. 50ാം മിനുട്ടില്‍ നിക്കോളാസ് പെപ്പെ ഗണ്ണേഴ്‌സിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 55ാം മിനുട്ടില്‍ നെല്‍സന്‍ റീസും 83ാം മിനുട്ടില്‍ ഫൊളാരിന്‍ ബലോഗും ആഴ്‌സണലിനായി വലകുലുക്കി. 53 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 9നെതിരേ 18 ഗോള്‍ശ്രമമാണ് ആഴ്‌സണല്‍ നടത്തിയത്. ഗ്രൂപ്പില്‍ ആഴ്‌സണലാണ് തലപ്പത്ത്.

Story first published: Friday, November 27, 2020, 10:26 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+