Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പില്‍ സൂപ്പര്‍ പോരാട്ടം; റയലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍!!

കാര്‍ഡിഫ്: യൂവേഫ സൂപ്പര്‍ കപ്പില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും യൂറോപ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലാണ് സൂപ്പര്‍ കപ്പ് പോരാട്ടം. ആഗസ്റ്റ് എട്ടിനാണ് മത്സരം. മാസിഡോണിയയാണ് വേദിയാവുക. കഴിഞ്ഞ സീസണില്‍ സെവിയ്യയെ കീഴടക്കി സിദാന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ കപ്പ് ജേതാക്കളായിരുന്നു. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയ റയല്‍ സൂപ്പര്‍ കപ്പും നിലനിര്‍ത്തി റെക്കോര്‍ഡിടാനാകും മാസിഡോണിയയിലെത്തുക.

ഡച്ച് കരുത്തരായ അയാക്‌സിനെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗ് ജേതാക്കളായത്. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയായ യുവേഫ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പാണ്. ഇത് ജയിച്ചതോടെ മാഞ്ചസ്റ്റര്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള യോഗ്യത സമ്പാദിച്ചിട്ടുണ്ട്.

realandmanchesterunited

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുന്‍ ക്ലബ്ബിനെതിരെ സൂപ്പര്‍ കപ്പ് പോരിനിറങ്ങുന്നത് മികച്ച അനുഭവമാകും. റയലിലെത്തിയ ശേഷം ക്രിസ്റ്റിയാനോ ആദ്യമായല്ല മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടുന്നത്. 2012 -13 ചാമ്പ്യന്‍സ് ലീഗ് സീസണില്‍ നോക്കൗട്ട് റൗണ്ടില്‍ റയല്‍-മാഞ്ചസ്റ്റര്‍ മത്സരമുണ്ടായിരുന്നു. റയലാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. റയല്‍ മാഡ്രിഡ് മൂന്ന് തവണ സൂപ്പര്‍ കപ്പ് ജേതാക്കളായിട്ടുണ്ട്. 2002 ല്‍ ഫെയനൂര്‍ദിനെ തോല്‍പ്പിച്ചായിരുന്നു ആദ്യ സൂപ്പര്‍ കപ്പ് നേട്ടം. 2014 ല്‍ കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിച്ച റയല്‍ മാഡ്രിഡ് സെവിയ്യയെ കീഴടക്കി സൂപ്പര്‍ കപ്പ് നേടി. 2016 ലും സെവിയ്യയെ തോല്‍പ്പിച്ചാണ് റയല്‍ സൂപ്പര്‍കപ്പ് ഉയര്‍ത്തിയത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരിക്കല്‍ മാത്രം സൂപ്പര്‍ കപ്പ് നേടി. 1991 ല്‍ കപ്പ് വിന്നേഴ്‌സ് കപ്പ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചാണ് സൂപ്പര്‍ കപ്പ് നേടിയത്. 1999 ല്‍ ലാസിയോയോടും 2008 ല്‍ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനോടും സൂപ്പര്‍ കപ്പ് പോരില്‍ തോറ്റു. റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകന്‍ ഹൊസെ മൗറിഞ്ഞോയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച്. സിദാന്‍ റയലില്‍ മൗറിഞ്ഞോയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു.

Story first published: Sunday, June 4, 2017, 13:12 [IST]
Other articles published on Jun 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+