Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ സൂപ്പര്‍ കപ്പ്: രക്ഷകനായി കെപ്പ, വിയ്യാറയലിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ചെല്‍സിക്ക് കിരീടം

ബില്‍ഫസ്റ്റ്: ആവേശ പോരാട്ടത്തിനൊടുവില്‍ വിയ്യാറയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ചെല്‍സി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പങ്കിട്ടതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ചെല്‍സി ഏഴ് അവസരങ്ങളില്‍ ആറ് കിക്കും വലയിലെത്തിച്ചപ്പോള്‍ ഏഴില്‍ രണ്ട് അവസരങ്ങളില്‍ ലക്ഷ്യം കാണാന്‍ വിയ്യാറായലിന് സാധിച്ചില്ല. ഇതോടെ 6-5ന് പെനാല്‍റ്റി ഷൂട്ടൗട്ട് ജയിച്ച് ചെല്‍സി കപ്പില്‍ മുത്തമിടുകയായിരുന്നു.

ഷൂട്ടൗട്ടിന് മുമ്പ് ചെല്‍സിയുടെ വല കാക്കാന്‍ എഡ്വേര്‍ഡ് മെന്‍ഡിക്ക് പകരക്കാരനായി കെപ്പ അരിസബലാഗയെ എത്തിച്ച പരിശീലകന്‍ തോമസ് ടുച്ചലിന്റെ നീക്കമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. വിയ്യാ റയലിനായി ഏഴാം കിക്കെടുത്ത നായകന്‍ റൗല്‍ ആല്‍ബിയോല്‍സിന്റെ കിക്ക് തടുത്ത കെപ്പയാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്.

chelseavsvillarreal

ചെല്‍സിക്കായി ആസ്പിലിക്യൂറ്റ,മാര്‍ക്കോ അലോന്‍സോ,മാസന്‍ മൗണ്ട്,ജോര്‍ജീഞ്ഞോ,ക്രിസ്റ്റിയന്‍ പുലീസിച്ച്,ആന്റോണിയോ റൂഡ്രിഗര്‍ എന്നിവര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടപ്പോള്‍ കെയ് ഹാവര്‍ട്ട്‌സിന് പന്ത് വലയിലെത്തിക്കാനായില്ല. വിയ്യാറയലിനായി ജെറാഡ് മൊറീനോ,പെര്‍വിസ് ഇസ്തുപിനാന്‍,മോയ് ഗോമസ്,ഡാനി റാബ,ജുവാന്‍ ഫോയ്ത് എന്നിവര്‍ വലകുലുക്കിയപ്പോള്‍ ഐസ മെന്‍ഡി,റൗല്‍ ആല്‍ബിയോല്‍ എന്നിവര്‍ക്ക് പിഴച്ചു.

തുടക്കം മുതല്‍ അതിശക്തമായ പോരാട്ടമാണ് ഇരു ടീമും കാഴ്ചവെച്ചത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ സ്പാനിഷ് ക്ലബ്ബിനെ 3-4-2-1 ഫോര്‍മേഷനിലാണ് ചെല്‍സി നേരിട്ടത്. മത്സരത്തില്‍ ആദ്യം ലീഡെടുക്കാനും ചെല്‍സിക്ക് സാധിച്ചു. 27ാം മിനുട്ടില്‍ കെയ് ഹാവര്‍ട്ട്‌സ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഹാക്കി സിയെച്ചിന് പിഴച്ചില്ല. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ചെല്‍സിക്കായി.

73ാം മിനുട്ടിലാണ് വിയ്യാറയല്‍ ഗോള്‍ മടക്കി സമനില പിടിക്കുന്നത്. ബൗലായി ഡിയ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ജെറാഡ് മോറിനോ പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് 1-1 സമനിലക്ക് പിന്നാലെ അധിക സമയത്തും സമനില തുടര്‍ന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ആദ്യമായി ഫൈനലില്‍ കളിക്കാനിറങ്ങിയ വിയ്യാറയല്‍ പൊരുതിത്തന്നെയാണ് തോറ്റത്.

1998ലാണ് ഇതിന് മുമ്പ് ചെല്‍സി സൂപ്പര്‍ കപ്പ് നേടിയത്. 2012,2013,2019ലൊക്കെ സൂപ്പര്‍കപ്പ് ഫൈനല്‍ കളിക്കാന്‍ ചെല്‍സിക്ക് സാധിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനൊരുങ്ങവെ ചെല്‍സിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കിരീട നേട്ടമാണിത്.

Story first published: Thursday, August 12, 2021, 9:36 [IST]
Other articles published on Aug 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+