യുവേഫ നാഷന്‍സ് ലീഗ്: ജര്‍മനിയും സ്‌പെയിനും ഇന്ന് നേര്‍ക്കുനേര്‍; സമയം, ചാനല്‍ അറിയേണ്ടതെല്ലാം
സ്റ്റുട്ട്ഗര്‍ട്ട്: ക്ലബ്ബ് ഫുട്‌ബോളിന്റ ആവേശപ്പോരാട്ടങ്ങള്‍ കൊടിയിറങ്ങിയതിന് പിന്നാലെ ആരാധകര്‍ ഇനി അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ആവേശത്തിലേക്ക്. യുവേഫ നാഷന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനും ജര്‍മനിയുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.15ന് നടക്കുന്ന മത്സരങ്ങള്‍ സോണി ചാനലിലാണ് തത്സമയം കാണാന്‍ സാധിക്കുക. ആരാധക പിന്തുണയില്‍ മുന്നിലുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്തായാലും തീ പാറുന്ന പോരാട്ടം തന്നെ ഇന്ന് കാണാന്‍ സാധിക്കും. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന് മുന്നില്‍ ബാഴ്‌സലോണ 8-2ന് നാണംകെട്ടത് ജര്‍മനിക്ക് മുന്നില്‍ സ്പാനിഷ് നിര മുട്ടുകുത്തിയതുപോലെയാണ്. അതിനാല്‍ ജര്‍മനിയെ സ്‌പെയിന്‍ തകര്‍ത്താല്‍ സ്പാനിഷ് ലീഗ് ആരാധകര്‍ക്കത് മധുര പ്രതികാരം കൂടിയാവും. യുവേഫ നാഷന്‍സ് ലീഗിന്റെ രണ്ടാം എഡിഷനാണിത്. ആദ്യ എഡിഷനില്‍ പോര്‍ച്ചുഗല്ലായിരുന്നു ചാമ്പ്യന്മാര്‍. ഇന്ന് നടക്കുന്ന മറ്റ് പ്രധാന മത്സരങ്ങളില്‍ ഉക്രയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും റഷ്യ സെര്‍ബിയയേയും നേരിടും.

ജര്‍മനിക്ക് നിര്‍ണ്ണായകം
റഷ്യന്‍ ലോകകപ്പിലെ നാണം കെട്ട തോല്‍വി അത്ര പെട്ടെന്നൊന്നും ജര്‍മനിക്ക് മറക്കാന്‍ സാധിക്കില്ല. നിലവിലെ ചാമ്പ്യന്മാരായി റഷ്യയിലേക്കെത്തി ഗ്രൂപ്പുഘട്ടം പോലും കടക്കാതെ തിരിച്ചുപോകേണ്ടി വന്ന ജര്‍മനിക്ക് ഇത് അഭിമാന പോരാട്ടമാണ്. ജോച്ചി ലോ എന്ന ജര്‍മന്‍ പരിശീലകനും അഭിമാന പോരാട്ടമാണിത്. മികച്ച യുവതാരനിരയുമായാണ് ജര്‍മനിയുടെ വരവ്. തോമസ് മുള്ളറെ ടീമിലേക്ക് പരിഗണിക്കാത്തത് മാറ്റിനിര്‍ത്തിയാല്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും ലോ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. 2019 നവംബറില്‍ സൗഹൃദ മത്സരം കളിച്ച ജര്‍മനി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ 6-1ന് തകര്‍ത്തിരുന്നു.

സ്‌പെയിന്‍ ശക്തര്‍
ഡാനി കര്‍വാചല്‍, സെര്‍ജിയോ റാമോസ്,തിയാഗോ അല്‍കാന്‍ഡ്ര,സെര്‍ജിയോ ബുസ്‌കെറ്റ്‌സ്,മാര്‍ക്കോ അസെന്‍സിയോ,ഫെറാന്‍ ടോറസ്,ഡി ഗിയ തുടങ്ങി പേരുകേട്ട താരങ്ങള്‍ ഒരുപാടുള്ള നിരയാണ് സ്‌പെയിന്‍. സമീപകാലത്തായി മികച്ച ഫോമിലാണ് സ്‌പെയിന്‍ താരങ്ങളുള്ളത്. ലാ ലിഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ പല സൂപ്പര്‍ താരങ്ങളും സ്പാനിഷ് ടീമില്‍ നിന്നുള്ളതാണ്. ഡീ ഗിയ,കെപ്പ അരിസബലാഗ എന്നീ ഗോള്‍ കീപ്പര്‍മാരുടെ സാന്നിധ്യവും സ്‌പെയിനിന് കരുത്തേകും. അവസാന മത്സരത്തില്‍ റൊമാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്. പരിചയസമ്പത്തേറെയുള്ള സ്പാനിഷ് നിര ജര്‍മനിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.

കളിക്കണക്ക്
അവസാന അഞ്ച് മത്സരത്തിലെ കണക്കണക്കുകള്‍ നോക്കുമ്പോള്‍ മുന്‍തൂക്കം ജര്‍മനിക്കാണ് (2003 മുതല്‍ 2018വരെ). മത്സര ടൂര്‍ണമെന്റില്‍ ഇരു ടീമും നേര്‍ക്കുനേര്‍ അവസാനമായി പോരടിച്ചത് 2010ലെ ലോകകപ്പിന്റെ സെമി ഫൈനലിലാണ്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് ജയം സ്‌പെയിനായിരുന്നു. അവസാനമായി സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയിലാണ് പിരിഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications